Featured Post

Sunday, July 29, 2018

BLESSED MOMENTS WITH ' THE BLESSED MOMENTS '

A review of 'Blessed moments with Osho' published in OSHO ONLINE NEWS MAGAZINE.

Some years ago- it was in a winter night in Mumbai- I came in contact with the name ‘Laherubhai’. I was going through OSHO UPANISHAD. It was chapter eight. There was a picture showing, Osho is gifting Laherubhai a painting. A sand painting of a beautiful scenery of vast blue sky. Turning it upside down, the sky becomes thunderstorm of swirling clouds. Osho was answering one question of Laherubhai about the mind.
Osho always called him Laheru, not by his sannyas name.(His sannyas name is chaitanya sagar.) In the same OSHO UPANISHAD series, answering Govindh siddharth, Osho talked about calling a few people by their old names, like Lashkarji, 
Jayantibhai, Kakubhai etc. Osho says,”This is not the first time they are becoming sannyasins . I know them for many lives.” Laherubhai is one of them.

Laherubhainess

It was a feverish night for me; I was so eager to find out more about this man. The very next morning, somehow, I received Laherubhai’s contact number. I called him, and he gave me an appointment for the afternoon.

When I reached his office at Masjid buvan in Mumbai, the whole scenario felt like a dream. For a moment, I couldn’t believe that I am sitting in front of a man who is so dear to Osho. My mind couldn’t conceive that much ordinariness and simplicity, especially from an Osho lover. No ‘meditator symptoms’, no ‘spontaneous living syndrome’, no acting of ‘rejoicing the moment’, no ‘awareness business’, no’ here - now’ clichés. He just smiled at me and asked my name, where I was coming from, and my profession.
I had expected that we would be talking about Osho,about meditation and that he would perhaps even appreciate me for being interested in Osho, but he simply remained sitting silently. His silence, his soothing silence was beyond all my expectations- and it was so easy for me to sit silently with him- and then I felt all the questions I had intended to ask were absolutely irrelevant.
When I came out of his office - it was to the busiest market in Mumbai... I remember, even the entire market was in an ‘everything OK’ mood. The dust ,the noise, the crowd, the handcarts , the traffic , the congested roads , the nearby railway station and jam-packed local trains, me and my thoughts, my expectations and all were absolutely OK. Yes, OK with ‘all and everything’. Somewhere inside of me, I felt that relaxation is not something conspicuous; it’s rather a kind of wakeful indifference. (Or indifferent wakefulness?)
In my own vocabulary I added the term ‘laherubhainess’.


A deep let-go whether the master is alive or not

His book BLESSED MOMENTS WITH OSHO, definitely has the laherubhainess in its contents and space. Perhaps this is a lovely account of that deep let-go. It starts from the very first day of meeting Osho on march 21,1967.
This multidimensional let- go is going on and on, indifferent whether the master is alive or not. This is the very message he received from Osho on December 16,1988, in a letter acknowledging Laherubhai’s flowers as birthday gift to Osho.

“The love between the disciple and the master
Is the most intimate, the most ultimate.
You have to rejoice my absence
The same way as you rejoice my presence
Because I cannot remain here forever.
And do not postpone.
I am not going to come again in the body,
this is the last time.
You have to become as silent, as loving, as meditative
with me or without me.
The difference between my absence and my presence
should be completely lost.”

Recording the discourses

Laherubhai was one among the five who were with Osho when he started his work in Mumbai. And he was the one who started


recording Osho’s discourses. According to him he started recording them as he was not able to understand his words in the first hearing. Just to listen to them more carefully later, he started to record every talk of Osho. It is because of Laherubhai that we are fortunate to have thousands of Osho’s early discourses!

The anecdotes


There are beautiful anecdotes in these pages where we come to know how intimate he was with Osho. We read of the many incidents and moments he shared with Osho , but they remain just as indications, without too much description . Perhaps, on some occasion, we would have wished to read more elaborations, particularly when he describes moments where Osho was involved directly. But what to do ...Laherubhai kept his own pace, saying things as simple and short as possible. He might not have mentioned much of the wonderful moments, may be to avoid going astray?
However we read about like Osho visiting Laherubhai’s house, Osho taken for an inauguration of ‘lizzad papad’, travelling with Osho to Manali for the first sannyas initiation camp, Osho visiting a bistro bar in Mumbai, initiating his own mother, visiting Laherubhai in hospital and many more stories.

Osho travels to Manali. In 1970

One of my favourites is :when Laherubhai was travelling from Delhi to Manali in Osho’s car for the Manali camp (Sep 26-1970), the road was very bad and there were no facilities for refreshment. Laherubhai told Osho that the journey was very difficult. But Osho answered,”The journey is difficult and tiresome. But when we reach the destination, we will feel altogether different.”
I feel, that particular ambience and Osho’s words must have done a miraculous work on the listener.

“I take you to the middle of the ocean, and then leave you”

There is another wonderful moment Laherubhai shares with us – for me this is the most touching incident in the book – it was from an evening walk with Osho on the seashore. He writes, “Once when we were walking on Nariman point ,he said to me, “ Laheru,do you see this ocean? I am the kind of person who will hold your hand and take you to the middle of the ocean, and then leave you.” And Laherubhai says that at that time he couldn’t understand what Osho meant. By that time Osho had already done it, right! and now, he is submerged with ocean, of blessings and bliss!
Osho, perhaps this is what you are doing with every Osho lover?. Holding our hand and taking to the middle of the ocean?
And we are bound to learn diving!

Falling into a ditch again and again

Many such blissful moments are remembered in this book. For instance, in Chapter 33, during a Hindi discourse series – it maight be the first time that this discourse is translated into English – Osho replies to Laherubhai who asks for a simple guidance about falling inn the same ditcha again and again like a donkey.
Osho reminds Laherubhai_ and us too – that itis other that are calling it a ditch, we don’t see it so. Not only that, we will be enjoying the ditch as some lovely place. We will be enjoying each falling. We would think to fall once again! We are so sleepty, so dreamy. So unconscious that we don’t know what we are actually doing.
“That is why”, Osho says,” I am pushing you. I am shaking you. I go on hurting you, I go on hurting you mercilessly. I demolish your prejudices. I make you displeased, I make you angry also because you don’t want that your prejudices should be demolished. But this seems to be the only device, that you may wake up.”
He will awake us from sleep so that we will see a ditch as a ditch and we will not fall into it again, and will not complain either. We will be watchful enough. This is what sannyas is all about.

A book for your favourite spot on the bookshelf

With the many rare black&white photographs, this book may well be kept next to those old darshan diaries on your bookshelf.

Anando notes in the forword:" This book provides not only an important historical record, but also a fascinating story of Laheru's own journey as a seeker and his experiences with the master."


The book was originally written in Gujarati and translated into English by the author. It has been self-published and is available as a hardbound book from Osho Viha or from the author: laheru.shah@gmail.com
Read excerpts from ‘Blessed Moments with Osho’ on Osho News
Laherubhai (aka Chaitanya Sagar, Laherchand B. Shah) was born in August 1938. At the age of 28, in 1967, he met Osho. He has been running his own business in Mumbai and Osho insisted he continue his job, along with meditation, and asked him to remain in ‘the market place’. In the same building as his office, he and other Osho friends started the first meditation centre. Laherubhai lives in  Mumbai.
































Thursday, July 12, 2018

ഗുസ്താഫ് യുങും ശ്രുതി സമസ്യകളും (GUSTAV JUNG AND THE ENIGMA OF VIBES)


  
                       


















x

സിഗ്മണ്ട് ഫ്രോയ്‌ഡിനെക്കാളും പ്രതിഭാശാലിയെന്ന ഒരു തോന്നലുളവാക്കിയെങ്കിലും, ഫ്രോയ്‌ഡിനോളം വിപ്ലവാത്മകമാണ് ഗുസ്താഫ് യുങിൻ്റെ സംഭവനകളെന്നു തോന്നുന്നില്ല. യുങിൻ്റെതെന്നു മാത്രമല്ല ആഡ്‌ലറിൻ്റെയും അസാഗ്യോലിയുടേയും പിന്നീടുവന്ന മിക്കവരുടേയും കാര്യത്തിൽ ഇതുതന്നെയാണ് സ്ഥിതി. പാശ്ചാത്യ മനഃശാസ്ത്ര സമ്പ്രദായത്തിൽ നിന്നും അല്പമൊന്നു മുഖമുയർത്തി, പൗരസ്ത്യ സമീപനങ്ങളുടെ - പൗരസ്ത്യ മനഃശാസ്ത്രം എന്നു പറയാനാവില്ലല്ലോ - നേർക്ക് അല്പം മമത കാണിച്ചതിൻ്റെ ഭാഗമായി ആത്മീയാന്വേഷണലോകത്തെ ധാരാളം വാക്കുകളും പ്രയോഗങ്ങളും യുങ്ങിൻ്റെ പ്രവർത്തനമണ്ഡലത്തിൽ കടന്നുവരികയുണ്ടായെന്നുമാത്രം.
sigmund freud
ഓഷോ അഭിപ്രായപ്പെട്ടിട്ടുള്ളത്, ഇത്തരം ചില പരിചയപ്പെടലുകൾക്കപ്പുറം, കിഴക്കിൻ്റെ ആത്മീയധാരയിലേക്ക് - ധ്യാന സാധനകളുടെ ലോകത്തേക്ക് - കാലെടുത്തുവക്കാനുള്ള ധൈര്യമുണ്ടായില്ല അദ്ദേഹത്തിന് എന്നാണ്. രമണമഹർഷിയെ വാനോളം പുകഴ്ത്തിയെങ്കിലും, ഇന്ത്യയിലെത്തിയിട്ടുപോലും അദ്ദേഹത്തെ ചെന്നുകാണുവാനുള്ള ധൈര്യം ഗുസ്താഫ് യുങിനുണ്ടായില്ലത്രേ. തനിക്കുതോന്നിയ ഭയവും മറ്റു മനശ്ചാഞ്ചല്യങ്ങളും തുറന്നു സമ്മതിക്കുന്നതിനുപകരം 'പടിഞ്ഞാറിന് പടിഞ്ഞാറിൻ്റെ രീതികൾ, കിഴക്കിന് കിഴക്കിൻ്റെ രീതികൾ' എന്നുപറഞ്ഞു സ്വയം ആശ്വസിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതുപോലെത്തന്നെ വത്തിക്കാനിലെ ലൈബ്രറി സന്ദർശിക്കാൻ വേണ്ടി പല തവണ ശ്രമിച്ചിട്ടും ഭയം ഒന്നുകൊണ്ടു മാത്രം ഈ മനഃശാസ്ത്രജ്ഞൻ ആ ശ്രമം വേണ്ടെന്നുവച്ചത്രേ. ഏതായാലും മനസിൻ്റെ അപഗ്രഥനച്ചുഴികളിൽ അകപ്പെട്ട് എങ്ങുമെത്താതെ, പ്രശസ്തനായി കഴിയുമ്പോഴും മനസ്സിന്നതീതമായി നിലകൊണ്ട കിഴക്കിൻ്റെ ധ്യാന ചക്രവാളങ്ങൾ അദ്ദേഹത്തെ സൗമ്യമായെങ്കിലും പ്രലോഭിപ്പിച്ചുകൊണ്ടിരുന്നുവെന്നതാണ് സത്യം. No-Mind നു നേരെ നിലകൊള്ളാനാവാത്ത ഒരു മനസ്സിൻ്റെ സ്വാഭാവിക ഭയാശങ്കകൾക്ക് കാൾ ഗുസ്താഫ് യുങ് എന്ന മനഃശാസ്ത്രജ്ഞൻ തന്നെ ഒരുത്തമോദാഹരണമായി.

സിഗ്മണ്ട് ഫ്രോയ്‌ഡ്‌ തുറന്നുകൊടുത്ത ഉപബോധ മനസ്സിൻ്റെയും അബോധ മനസ്സിൻ്റെയും ഇരുണ്ട ഇടനാഴികകളിലൂടെ യുങ് കുറച്ചുകൂടി ആഴത്തിലേക്കിറങ്ങിച്ചെല്ലുകയുണ്ടായി. ഒരുപക്ഷേ ,Collective Unconscious നോളം. മനസ്സിൻ്റെ അടിത്തട്ടിൽ ലൈംഗീക ബിംബങ്ങൾക്കുമപ്പുറെ മറ്റുപലതുമുണ്ടെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങിയപ്പോഴേക്കും പക്ഷേ, ഫ്രോയിഡിൽ നിന്നും അദ്ദേഹം അകന്നുകഴിഞ്ഞിരുന്നു.

മനസ്സിൻ്റെ അടിത്തട്ടിലേക്കുള്ള ദൂരമളക്കാൻ തൻ്റെ കൈവശമുള്ള ഫ്രോയ്‌ഡിയൻ ലൈംഗീകബിംബങ്ങൾ തീരെ അപര്യാപ്തമാണെന്നു മനസ്സിലാക്കിയ ഗുസ്താഫ് യുങ്, മിത്തുകളുടെ ലോകത്തിലേക്ക് ചെന്ന് ആദിപ്രരൂപങ്ങളെ തൻ്റെ പഠനങ്ങൾക്കവലംബമാക്കി. മിത്തുകളെ തേടിപ്പോയയാൾ യാഥാർഥ്യത്തിലേക്കു കരകയറിയില്ലെങ്കിലും, കുറേക്കൂടി വിസ്‌തൃതമായതും കൃത്യതയാർന്നതുമായ അളവുദണ്ഡുകൾ - Analytical Psychological Tools - ഉണ്ടാക്കിയെടുക്കുകയുണ്ടായി. അതിലുമുപരി മനസ്സിൻ്റെ ആഴങ്ങളെപ്പറ്റി അക്കാലത്തു ശാസ്ത്രം കല്പിച്ചുവച്ചിരുന്ന അതിർവരമ്പുകൾ ഉടഞ്ഞുപോകാൻ യുങിൻ്റെ 'വഴിയോരക്കാഴ്ചകൾ' സഹായകമായി. മനസ്സെന്ന പ്രതിഭാസത്തിൻ്റെ സാജാത്യ വൈജാത്യങ്ങളെ നിശ്ചയിക്കുന്നതിൽ മനുഷ്യൻ്റെ, സമൂഹജീവിയായി രൂപമെടുത്തതു മുതൽക്കെങ്കിലുമുള്ള അവൻ്റെ ഇന്ദ്രിയ ചോദനകൾ കാരണമായിട്ടുണ്ടെന്നും, എത്ര ആധുനികമായ സാഹചര്യങ്ങളിലും അതേ ചോദനകളാണ് ഇന്നും അവനെ നയിച്ചുകൊണ്ടിരിക്കുന്നതെന്നും യുങ് വിളിച്ചുപറഞ്ഞു. ആഴങ്ങളിലേക്ക് ചെല്ലുന്തോറും വ്യത്യാസങ്ങളേക്കാളധികം സാമ്യങ്ങളാണ് അനാവൃതമാവുകയെന്നും അദ്ദേഹം തിരിച്ചറിയുന്നുണ്ട്. Collective Unconscious- ലേക്ക് നടത്തിയ ആ യാത്ര കേവലം 'intellectual assumptions trip' ആയിപ്പോയി. മനഃശാസ്ത്രത്തിലെ 'ദൈവകണം' തേടിയുള്ളതായിരുന്നു ആ പുറപ്പെടലെങ്കിൽ, യുക്തികളുടെ ഒരു കപ്പൽഛേദത്തിന് ഭാഗ്യമുണ്ടാവുമായിരുന്നു ഈ പ്രതിഭയ്ക്ക്.

എന്നിരുന്നാലും, ഈ അന്വേഷണത്തിൻ്റെ ഭാഗമായാണെന്നു തോന്നുന്നു, കിഴക്കിൻ്റെ ആത്മീയ ഉൾക്കാഴ്ചകളുമായി അദ്ദേഹം സമ്പർക്കപ്പെടാനിടയായത്. (യുങ് collective unconsciousness എന്ന് ഊഹാപോഹം നടത്തുന്നതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ്, ഇങ്ങ് ഇന്ത്യയിൽ cosmic unconsciousness; അതിനുമടിയിൽ Personal pre-conscious, Pre-conscious എന്നീ തലങ്ങളും ബോധോയത്തിൻ്റെ പാതയിൽ Super Conscious, Super Super Conscious, Collective Conscious, Cosmic Conscious എന്നീ തലങ്ങളും മറ്റും പരിചിതമായിരുന്നു)

Wilhelm Reich, Evans-Wentz (Tibetan Book of The Dead തുടങ്ങിയ പല പുരാതന ആത്മീയ ഗ്രന്ഥങ്ങളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയയാൾ) തുടങ്ങിയവരാണ് യുങ്ങിനെ പൗരസ്ത്യ ദർശനങ്ങളും രചനകളും പരിചയപെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതത്രേ. Tibetan Book of The Dead-ന് യുങ് അവതാരിക എഴുതുകപോലുമുണ്ടായി. ഏതോചില താവോ കൃതികൾക്ക് വാഖ്യാനമെഴുതുവാൻ യുങ് തയ്യാറെടുത്തത്തായി കേട്ടിട്ടുണ്ട്; നിജസ്ഥിതി അറിയില്ല. ഏതായാലും ഈ പരിചയങ്ങൾ അദ്ദേഹത്തിൻ്റെ ഭാഷക്കു ആത്മീയതയുടെയും ധ്യാനാനുശീലനങ്ങളുടെയും ചില ഛായകൾ നല്കുകയുണ്ടായി. "Who looks outside, dreams; who looks inside, awakes"; "freedom stretches only as far as the limit of your consciousnesses"; "the meeting of two personalities is like the contact of two chemical substances: if there is any reaction, both are transformed", എന്നിങ്ങനെയുള്ള ധാരാളം സുന്ദര വാക്യങ്ങൾ യുങ്ങിൻ്റെതായിട്ടുണ്ട്.

മനുഷ്യമനസ്സിൻ്റെ അതി ബ്യഹത്തായ സ്വഭാവവൈശിഷ്ട്യങ്ങളെ വിശ്ലേഷണ വിധേയമാക്കുകയാണെങ്കിൽ, സൗകര്യപ്രദമാകാവുന്ന ചില പ്രധാന വർഗ്ഗീകരണ സംജ്ഞകൾ യുങ്ങിൻ്റെ സംഭാവനയാണ്. Introvert, Extrovert, Anima, Animus എന്നിങ്ങനെ. ആദിപ്രരൂപങ്ങൾ (archetype-fundamental psychic patterns) മനഃശാസ്ത്രത്തിനപ്പുറത്തേക്ക് വളർന്ന് ഫോക്‌ലോർ, സാഹിത്യനിരൂപണം, സാമൂഹ്യശാസ്ത്ര ചരിത്രം തുടങ്ങിയ പഠനശാഖകളിൽ വലിയ സ്വാധീനം ചെലുത്തുകയുണ്ടായി.
എന്നാൽ ഗുസ്താഫ് യുങിൻ്റെ സർവ്വപ്രധാനമായ സംഭാവന Law of Synchronicity യാണെന്നു തോന്നുന്നു. 1930 -ൽ അവതരിപ്പിക്കപ്പെട്ട ഏതോ ഒരു പ്രബന്ധത്തിലാണത്രേ അദ്ദേഹം ആദ്യമായി Synchronicity എന്ന പദം പ്രയോഗിക്കുന്നത്. പതിവുപോലെത്തന്നെ, ഈ വീക്ഷണം കിഴക്കിന് ഏറെ പരിചിതമായിട്ടുള്ളതായിരുന്നുവെങ്കിലും, മനഃശാസ്ത്രലോകത്ത്‌, വിശേഷിച്ചും പാശ്ചാത്യചിന്താപരിസരത്ത്, ഏറെ ധീരമായ ഒരു പ്രഖ്യാപനമായി സ്വീകരിക്കപ്പെടുകയുണ്ടായി.


Synchronicity എന്നതിന് തത്തുല്യമായ ഒരു മലയാളപദം എനിക്കു കണ്ടെത്താനാവുന്നില്ല. Resonance എന്നർത്ഥം വരുന്ന 'അനുരണനം' എന്ന വാക്ക് ഏറെ അടുത്തുവരുന്നുണ്ടെന്നാണ് തോന്നുന്നത്. ശാസ്ത്രചിന്തകളുടെ അടിസ്ഥാന ശിലയായ cause and effect (കാര്യ കാരണ സിദ്ധാന്തം) പ്രമാണത്തെ അപ്പാടെ നിഷേധിച്ചുകൊണ്ട്, വിശേഷിച്ചു കാരണമൊന്നുമില്ലാതെ ഒരു സംഭവത്തോടൊപ്പം induce ചെയ്യപ്പെട്ട് ഉണ്ടായിപ്പോകുന്ന മറ്റൊരു സമകാലിക സംഭവത്തെയാണ് യുങ് Synchronicity എന്ന പദം കൊണ്ട് ഉദ്ദേശിച്ചത്; മനുഷ്യൻ്റെ മനോവ്യാപാരങ്ങളിൽ ഇത്തരമൊരു പ്രതിഭാസം അതിപ്രധാനമായ പങ്കുവഹിക്കുന്നുണ്ടെന്ന് ബോധ്യം വന്നതുകൊണ്ട്. അതേ സമയം അത് വെറും യാദൃശ്ചികതയുമല്ല. Coincidences are not just coincidences എന്ന ചൊല്ല് Synchronicity -യെയാണ് ദ്യോതിപ്പിക്കുന്നത്. ഭൗതികതയുടെ ലോകത്തെ Synchronicity, കാരണങ്ങളെ നിഷേധിച്ചുകൊണ്ട് യാദൃച്ഛികതയോടടുത്തു നില്ക്കുന്നുവെങ്കിൽ, മനസ്സിൻ്റെ ലോകത്ത്, വ്യക്തികൾക്കിടയിൽ വിശേഷിച്ചും അത് intuition - നോടടുത്തു നില്കുന്നു. പ്രണയബദ്ധരായവരിൽ ഒരേ സമയം സമാനമായ വിചാര വികാരങ്ങളാണുണ്ടാവുക; അപരിചിതരായവർ തമ്മിലും അസാധാരണമായ ചില സമാനമനോഭാവങ്ങളും അടുപ്പവും തോന്നുക, ഒരാളിലെ മനസികോർജ്ജമണ്ഡലം മറ്റൊരാളിൽ അതേ പ്രഭാവമുണ്ടാക്കുക തുടങ്ങി, Synchronicity യുടേതായ നിരവധി സന്ദർഭങ്ങൾ നമുക്കെല്ലാവർക്കും പരിചിതമായിട്ടുള്ളതാണ്. പ്രത്യക്ഷത്തിൽ ഇത്തരം സംഭവങ്ങൾക്ക് യുക്തിയുക്തമായ കാരണങ്ങൾ കണ്ടെത്തുക സാധ്യമല്ലതന്നെ. എത്രതന്നെ അദൃശ്യമാണെങ്കിലും യുക്ത്യാതീതമായ ചില ആവൃത്തി-സാമ്യങ്ങൾ ഇത്തരം സംഭവങ്ങളിലുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. അസ്തിത്വമെന്നത് പരസ്പരം കൈകോർത്തു നിൽക്കുന്നതും (interdependent) സദാ വിനിമയം നടന്നുകൊണ്ടിരിക്കുന്നതുമായ ഒരു ജൈവ പ്രതിഭാസമാണെന്നത് പൗരസ്ത്യദർശനങ്ങളുടെ ഏറ്റവും അടിസ്ഥാന സ്വഭാവമാണെന്നിരിക്കിലും, ആത്മീയതയുടെ ഭാരതീയാന്തരീക്ഷത്തിൽ 'സത്സംഗം' എന്ന വാക്ക് (ഗുരു ശിഷ്യ പരസ്പര്യത്തിലെ കാര്യകാരണാതീതമായ അവബോധ സംവേഗങ്ങൾ) യുങിൻ്റെ ധാരണകളെക്കാളും ഏറെ ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ടെങ്കിലും, ആധുനികലോകത്ത് Synchronicity എന്ന പദത്തിന് ഒരു വല്ലാത്ത ചാരുതയുണ്ടെന്ന് ഓഷോ അഭിപ്രായപ്പെടുന്നു. ഓഷോയുടെ പ്രഭാഷണങ്ങളിൽ ഒരുപാട് സന്ദർഭങ്ങളിൽ ഈ വാക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. മിക്ക സന്ദർഭങ്ങളിലും അദ്ദേഹം യുങ്ങിനെ ഓർക്കുന്നുമുണ്ട്.

'Glimpses of a Golden Childhood' - ൽ ഒരിടത്ത് ഓഷോ ഈ വാക്കിൻ്റെ സൗന്ദര്യത്തെ പ്രത്യേകം എടുത്ത് പ്രശംസിക്കുന്നുണ്ട്. പണ്ഡിറ്റ് ശംബുബാബുവുമായുള്ള ഓഷോയുടെ ബന്ധത്തെ പരാമർശിക്കുന്നിടത്ത് അദ്ദേഹത്തിന് ഇതിനേക്കാൾ മനോഹരമായ ഒരു പദം കണ്ടെത്താനാവുന്നില്ല. കാൾ ഗുസ്താഫ് യുങ് എന്ന
മനഃശാസ്ത്രജ്ഞനെ അത്രകണ്ട് ഇഷ്ടപ്പെടുന്നില്ലെങ്കിലും (ഓഷോ കൂടുതൽ അധികാരികമായെണ്ണുന്നത് ഫ്രോയ്ഡിനെയാണ്) Synchronicity എന്ന വാക്ക് സൃഷ്ടിച്ചെടുത്തതിൽ യുങ് ഒരു നോബൽ സമ്മാനം അർഹിക്കുന്നുവെന്നാണ് ഓഷോ പറഞ്ഞുവെക്കുന്നത്.

ആത്മീയതയുടെ ലോകം Synchronicity യുടേതു മാത്രമാണെന്ന് ഓഷോ മിക്ക സന്ദർഭങ്ങളിലും ഓർമ്മപ്പെടുത്തുന്നുണ്ട്. '' Religion is Synchronicity; morality is casual'' എന്ന് പറയുന്നിടത്ത്, നിർജ്ജീവമായ യുക്തിയുടെ ഇടപെടലുകൾ മതത്തെ വെറും സദാചാരത്തിലേക്ക് താഴ്ത്തിക്കളയുന്നതെങ്ങനെയെന്ന് ഓഷോ വ്യക്തമാക്കുകയാണ്. ഓഷോയുടെ ലോകത്തിൽ (വ്യക്തിപരമായി എനിക്കിതിനർത്ഥം ധ്യാനത്തിൻ്റെ ലോകം എന്നാണ്) സ്നേഹവും കാരുണ്യവുമൊക്കെ Synchronicity യാണ്. ഓഷോയുടെ വാക്കുകളിതാണ്, "Synchronicity is not a law of certainty. But it is certainly a law. A few things happen that way. Love happens that way. " Empathy യെ പറ്റിയുള്ള ഒരു ചോദ്യത്തിനു മറുപടി പറയുന്നിടത്ത് Synchronicity is the scientific name for empathy'' എന്ന് വ്യക്തമാക്കുന്നു ഓഷോ. ഗുസ്താഫ് യുങ്ങിനെക്കാളും എത്രയോ സുതാര്യതയോടെ ഓഷോയുടെ വാക്കുകൾ "Synchronicity is the very law of life" എന്നത് അനുഭവവേദ്യമാക്കുന്നു.


Synchronicity എന്ന വെളിപാടിലേക്ക് യുങ്ങിനെ നയിച്ചത് അദ്ദേഹത്തിൻ്റെ മുറിയിലുണ്ടായിരുന്ന രണ്ട് പഴഞ്ചൻ ക്ലോക്കുകളായിരുന്നുവത്രേ. എത്രതന്നെ വ്യത്യാസപ്പെടുത്തിവെച്ചാലും അധികം താമസിയാതെ ഈ രണ്ടു ക്ലോക്കുകളും ഒരേ സമയം കാണിക്കാൻ തുടങ്ങിയത് അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിക്കളഞ്ഞു. ഏതോ ഒരു ക്ലോക്കിൻ്റെ പെൻഡുലം ചുമരിലുണ്ടാക്കിയ ചില സവിശേഷ കമ്പനങ്ങൾ മറ്റേ ക്ലോക്കിനെ സ്വാധീനിച്ചതായിരിക്കാം. ഏതായാലും ഈ രണ്ടു ക്ലോക്കുകളും എല്ലായ്‌പ്പോഴും ഒരേ സമയം കാണിച്ചുകൊണ്ടിരുന്നു. അവയ്ക്കിടയിൽ ചില പ്രണയ സംവാദങ്ങളുണ്ടായിരുന്നതുപോലെ അനുഭവപ്പെട്ടു അദ്ദേഹത്തിന്. Synchronicity എന്ന പദസംയോഗം നടത്തുന്നതിലേക്ക് യുങ്ങിനെ പ്രചോദിപ്പിച്ചത് ഈ സംഭവമായിരുന്നെന്ന് പറയപ്പെടുന്നു! 'clocks are just an excuse' എന്നേ പറയാൻ തോന്നൂ. എന്തെന്നാൽ സ്വരകമ്പനങ്ങളും ഒരേ ആവൃത്തിയിൽ അവക്കു സംഭവിക്കുന്ന അനുരണനങ്ങളുമെല്ലാം എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപേ മനുഷ്യൻ നിരീക്ഷിച്ചു പോരുന്നുണ്ട് ! ഇന്നും,തംബുരുവിനോളം മാസ്മരിക നാദമുതിർക്കാൻ പോന്ന സംഗീതോപകരണങ്ങളുണ്ടോ എന്ന് സംശയമാണ്. താൻസനെ പോലുള്ള സംഗീതജ്ഞർ തംബുരു ശ്രുതിയൊരുക്കി മുറിയിലൊരിടത്തു വച്ചു തൻ്റെ ശബ്ദം തംബുരുവിൽ മുഴക്കങ്ങളുണ്ടാക്കുന്നുവോ എന്ന് ഉറപ്പുവരുത്തുകയാണ് പതിവത്രേ ! അനുരണനങ്ങളുടെ സൂക്ഷ്മ ശ്രുതിപ്രഭാവങ്ങൾക്ക് മൃഗങ്ങളുടെ കുടലുകൾ സവിശേഷ ശ്രദ്ധയോടെ സംസ്കരിച്ചെടുത്തുണ്ടാക്കിയ തന്ത്രികളോട് കിടപിടിക്കാൻ, ലോഹ സംസ്കരണത്തിലും മറ്റും എത്രയോ മുന്നോട്ടുപോയ ആധുനിക ശാസ്ത്രത്തിന് ഇനിയും സാധിച്ചിട്ടില്ലെന്നു കേൾക്കുമ്പോൾ അവിശ്വസനീയമായേ തോന്നൂ.

ബി. സി. 6 ൽ ബാഗ്‌ദാദിൽ വച്ച് നടന്ന, ഭാരതത്തിലേയും ഈജിപ്തിലേയും ബാഗ്‌ദാദിലേയും ഋഷിമാരുടെ ഒരു രഹസ്യ കൂടിക്കാഴ്ചയാണ് പൈതഗോറസിലൂടെ ശാസ്ത്രത്തിൻ്റെ പടികടന്ന് ഇങ്ങേയറ്റത്ത് നീൽസ് ബോറിലൂടെ ന്യൂക്ലിയർ സയൻസിൻ്റെ ആവിർഭാവത്തിനു കാരണമായതെന്ന് ജെ. ജി. ബെന്നറ്റ് എവിടെയോ പരാമർശിച്ചു കണ്ടിട്ടുണ്ട്. അന്ന് അവർ പരീക്ഷിച്ചത് പൂച്ചകളുടെ കുടലുകൾ കൊണ്ടുണ്ടാക്കിയ വ്യത്യസ്ത ആവൃത്തികളുള്ള ചില തന്ത്രികളുടെ കമ്പന സ്വഭാവങ്ങളായിരുന്നുവത്രേ ! ഇന്നും ശാസ്ത്രത്തിൻ്റെ നെറ്റിത്തടത്തിൽ Synchronicity ആശ്ചര്യത്തിൻ്റെ ചുളിവുകൾ വീഴ്ത്തുന്നുണ്ട് - Quantum entanglement എന്ന പ്രതിഭാസം.
C. G. JUNG
ദ്രവ്യത്തിൻ്റെ ഏറ്റവും അടിസ്ഥാന കണങ്ങളായ ഫോട്ടോണുകൾക്കിടയിൽ വർത്തിക്കുന്ന Synchronitic സ്വഭാവമാണത്. ഏതൊരു ഊർജ്ജ കണത്തെയെടുത്താലും അതിനു ജോഡിയായി പ്രവർത്തിക്കുന്ന മറ്റൊരു കണം പ്രപഞ്ചത്തിലെവിടെയോ ഉള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ഒരു കണത്തിൽ ചെലുത്തുന്ന ഏതു ബലതന്ത്രവും മറ്റേ കണത്തിലും പ്രതിഫലിക്കപ്പെടുന്നു. ഒരു കണത്തിൻ്റെ ചംക്രമണ ദിശയിലോ വേഗത്തിലോ മാറ്റമുണ്ടാക്കിയാൽ മറ്റേ കണവും അതേ വേഗത്തിലും ദിശയിലും ഭ്രമണം ചെയ്യാൻ തുടങ്ങുന്നു. Quantum entanglement - നെ മനഃശാസ്ത്രത്തിലെ Law of Synchronicity യുമായും Synchronicity യെ Quantum entanglement മായും കൂട്ടിയിണക്കിക്കൊണ്ടുള്ള ചർച്ചകൾ ഇൻറ്റർ നെറ്റ് സൈറ്റുകളിൽ സുലഭമാണ്.

Synchronicity എന്ന പ്രതിഭാസം സർവ്വസാധാരണമായി ഏതൊരാളും അനുഭവിച്ചിട്ടുണ്ടാവുക സംഗീതലോകത്തായിരിക്കും. മ്യൂസിക് കമ്പോസർ മുതൽ ഇങ്ങേയറ്റത്ത് ശ്രോതാവ് വരെ സംഗീതം Synchronicity യുടെ മാത്രം ഒരു മണ്ഡലമാണ്. സിത്താർ വാദകനായ പുളക് ലാഹിരി പങ്കിട്ട മനോഹരമായ ഒരനുഭവമുണ്ട് : ഒരു ദിവസം ഇദ്ദേഹത്തിൻ്റെ പിതാവ് - പണ്ഡിറ്റ് രബീന്ദ്ര ലാഹിരി - പുളക് ലാഹിരിയെ മുന്നിലിരുത്തി സിത്താറെടുത്ത് ജൈജൈവന്തി രാഗം വായിച്ചു കേൾപ്പിച്ചത്രേ. എന്നിട്ടദ്ദേഹം പറഞ്ഞു, " ഈ രാഗത്തിൻ്റെ പ്രഭാവമെന്തെന്ന് ഞാൻ നിനക്ക് സന്ധ്യക്കു പറഞ്ഞുതരാം". സന്ധ്യക്ക് മറ്റൊരു ശിഷ്യൻ ക്ലാസിനെത്തിയപ്പോൾ അതേ മുറിയിലിരുന്ന് രബീന്ദ്ര ലാഹിരി പറഞ്ഞു; ''നിനക്ക് ഉള്ളിൽ തോന്നുന്നതെന്തെങ്കിലും വായിക്കൂ. അതിൽനിന്നും തുടങ്ങാം. '' ആ ശിഷ്യൻ സിത്താറെടുത്തു ജൈജൈവന്തി വായിക്കാൻ തുടങ്ങിയത്രേ. രബീന്ദ്ര ലാഹിരി മകനോടു പറഞ്ഞു, പുളക് ഇതാണ് ജൈജൈവന്തി ! ".

ESP (Extra Sensory Perception)യും മറ്റു പ്രവചനസിദ്ധികളും സംശുദ്ധമായ Synchronicity-യുടെ തരംഗ മണ്ഡലത്തിൽ ഉൾപ്പെടുമോ എന്ന് സന്ദേഹമുണ്ട്. എന്തെന്നാൽ ഇത്തരം സിദ്ധികൾ മനസ്സിനെ ആശ്രയിച്ചു പരിശീലിച്ചെടുക്കുന്നവയാണെന്നിരിക്കേ, Synchronicity എന്നത് മനസ്സിന്നതീതമായി സംഭവിക്കുന്നതാണ്. ഗുസ്താഫ് യുങും ഈ പ്രതിഭാസത്തെ 'മനസ്സിന്നതീതമായി' ത്തന്നെയാണോ കണ്ടിരുന്നതെന്ന് ഉറപ്പില്ല.
ഈ വാക്കിനോട് എനിക്കു തോന്നിയിട്ടുള്ള ഒരു വിശേഷ മമതയുണ്ട്. അതു തുടങ്ങിയത് 1991 ലാണ്. ഡിപ്ലോമ കോഴ്സിൻ്റെ ഭാഗമായി ഇലക്ട്രിക് പാനലുകളുടെ Synchronization എന്ന് കേട്ടതുമുതൽ. അക്കാലത്തു ഒട്ടുമിക്ക സാങ്കേതിക സംജ്ഞകളും സിംബലുകളും എന്നിൽ വല്ലാത്ത അലോസരമുണ്ടാക്കിയിരുന്നു. എന്നാൽ ഈ വാക്കു മാത്രം എന്തോ ചില കൗതുകങ്ങളുണർത്തി എന്നിൽ. രണ്ടു ഇലക്ട്രിക് ലൈനുകൾ തമ്മിൽ synchronize ചെയ്യണമെങ്കിൽ, അവയുടെ voltage, phase sequence, frequency എന്നിവ സമാനമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നിലുടനേ തോന്നിയത് ഈ സ്വഭാവങ്ങൾ സമാനമായിരിക്കുന്ന രണ്ട് ഇലക്ട്രിക്ക് ലൈനുകൾ തമ്മിൽ സ്വാഭാവികമായും എന്തോ ചില വിനിമയങ്ങൾ നടക്കുന്നുണ്ടായിരിക്കുമോ എന്നാണ്. ശാന്തിയും സന്തോഷവും നിറഞ്ഞുനിൽക്കുന്ന രണ്ടു പാനൽ ബോർഡുകളുടെ മുഖം എൻ്റെ ഭാവനയിൽ തെളിഞ്ഞു വന്നു. ഹൈവോൾടേജ് പാനൽ ബോർഡുകളിൽ നിന്നുയർന്നു വരുന്ന സൗമ്യമായ ചില ഹുങ്കാരങ്ങൾ അവ തമ്മിലുള്ള അടക്കം പറച്ചിലുകളായി തോന്നി എനിക്ക്. ഇഷ്ടമില്ലാത്ത ഒരു വിഷയം പഠിക്കുന്നതിൽനിന്നും രക്ഷനേടാൻ എൻ്റെ മനസ്സുകണ്ടെത്തിയ ചില ഉപായങ്ങളായിരുന്നു ഇത്തരം ഭാവനകൾ. ഈ ഭാവനകളെ കൊണ്ടു പക്ഷേ മറ്റുചില പ്രയോജനങ്ങളുണ്ടായി എനിക്ക്. Electricity യെ വെറും മുഷിപ്പൻ എൻജിനീയറിംഗ് എന്നതിൽ നിന്നും മാറി ഒരു mysterious science എന്ന രീതിയിൽ ഞാനതിനെ അല്പാല്പമായി ഇഷ്ടപ്പെടാൻ തുടങ്ങി.

വർഷങ്ങൾക്കിപ്പുറം, റിഫൈനറികളിലേയും സ്റ്റീൽ ഫാക്ടറികളിലേയും മറ്റും ഇലെക്ട്രിക്കൽ കൺട്രോൾ റൂമുകളിൽ, ഭീമാകാരങ്ങളായ പാനൽ ബോർഡുകളുടെ നാദബ്രഹ്മങ്ങളൊരുക്കിയ 'സ്നാനലബ്ധി'ക്കു ഭാഗ്യമുണ്ടായത് ആ ഇഷ്ടങ്ങളെക്കൊണ്ടായിരിക്കണം. ചന്ദനഗന്ധങ്ങളുടേയും മറ്റും നേർത്ത പുകനൂലുകൾ അന്തരീക്ഷത്തിലേക്ക് പതിയെപ്പതിയെ അലിഞ്ഞുചേരുന്നതുപോലെ, മന്ത്രികമായ അത്തരം തേനീച്ചമുഴക്കങ്ങളിൽ ശരീരത്തിന്റേയും മനസ്സിന്റേയും പ്രതിരോധങ്ങളഴിഞ്ഞു, സ്നേഹപൂർവ്വം പങ്കുചേരുക. അനുസ്യൂതമായ കമ്പന പ്രളയങ്ങളിൽ നിന്നും സ്വയമേ ഉരുത്തിരിയുന്ന, നാമമാത്രമായ ചില ഊഹാപോഹങ്ങൾ മാത്രമാണ് നാമറിയുന്ന ഈ ലോകമെന്ന് അവ നമ്മെ സൗമ്യമായി ഓർമ്മപ്പെടുത്തിയേക്കും.


Induction Motor-കളും Transformer-കളും Synchronicitic ഉപകരണങ്ങളാണ്. അവയുടെ അടിസ്ഥാന തത്വമായിരിക്കുന്നതുതന്നെ Induction ആണ്- പ്രേരണ, പ്രചോദനം. ഒരു coil സമൂഹത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചാൽ തൊട്ടരികെ വച്ചിരിക്കുന്ന മറ്റൊരു coil സമൂഹത്തിൽ സമാനമായ വൈദ്യുതി ചാർജ് സംജാതമാകുന്നു! Induction എന്നതും Transformer എന്നതുമെല്ലാം ആത്മീയ പദങ്ങളാണെനിക്ക്.

ഓഷോയുടെ ലോകവുമായി ഇടപെഴകാൻ തുടങ്ങിയപ്പോൾ ഈ വൈദ്യുതി സ്നേഹം ഏറെ ആഹ്ളാദകരമായി. എന്തെന്നാൽ ഓഷോ വളരെയധികം ഉപയോഗിച്ചു പോന്നിട്ടുള്ള ഒരു പദമാണ് electricity; ധ്യാനത്തെപ്പറ്റിയും അനുബന്ധമായിട്ടുള്ള ശാരീരിക സ്പന്ദനങ്ങളെപ്പറ്റിയും പരാമർശിക്കുമ്പോൾ. അതിനിടയിലാണ് Synchronicity എന്ന വാക്കിനോടുള്ള ഓഷോയുടെ വിശേഷ താല്പര്യം ശ്രദ്ധയിൽപ്പെടുന്നത്. അതിലേറെ, ഓഷോയുടെ ലോകത്ത് ഈ പ്രതിഭാസത്തിൻ്റെ വിവിധമാനങ്ങളിലൂടെ കടന്നുപോകാനുള്ള ഭാഗ്യമുണ്ടാകുന്നതും.


Law of Synchronicity മനഃശാസ്ത്രത്തിൽനിന്നും പുറത്തുവന്ന് ഭൗതികശാസ്ത്രജ്ഞന്മാരുടെ ഇടയിൽ സ്ഥാനം പിടിച്ച കൗതുകകരമായ ഒരു സംഭവം ഓർമ്മവരുന്നു- Pauli effect. ഗുസ്താഫ് യുങ് ജീവിച്ചിരിക്കേ തന്നെയാണ് ഇതു സംഭവിക്കുന്നത്. Wolfgang Pauli, എന്ന ഒരു അമേരിക്കൻ (ആസ്ട്രിയയിൽ ജനനം) ഭൗതികശാസ്ത്രജ്ഞനുണ്ടായിരുന്നു. Theoretical Physicist എന്ന നിലയിൽ പ്രശസ്തനായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിൽ ചില മാപിനികൾക്കും മറ്റു സാങ്കേതിക ഉപകരണങ്ങൾക്കും തകരാറുകൾ സംഭവിക്കുക സാധാരണമായിവന്നു. Pauli അടുത്തെവിടെയെങ്കിലുമുണ്ടായാൽ, നടക്കാൻ പോകുന്ന പരീക്ഷണങ്ങൾ അലങ്കോലപ്പെടുമെന്നുറപ്പായതിനാൽ, അടുത്ത സുഹൃത്തായിരുന്ന Otto Stern എന്ന ശാസ്ത്രജ്ഞൻ അദ്ദേഹത്തെ ഹംബർഗ്ഗ് ലബോറട്ടറിയിൽനിന്നും വിലക്കുകപോലും ചെയ്തു! Wolfgang Pauli പിന്നീട് ഈ പ്രശ്നം യുങ്ങുമായി ചർച്ചചെയ്യുകയും Pauli Effect ശരിവെക്കുകയും ചെയ്തുവത്രേ! ഇതേ തുടർന്ന് Wolfgang Pauli തൻ്റെ indepth physics-ൽ Law of Synchronicity യെ ഉൾപ്പെടുത്തുകയും രണ്ടു ശാസ്ത്രശാഖകളിലേയും ചില സമാന്തര പ്രവണതകളെപ്പറ്റിയുള്ള പഠനഗവേഷണങ്ങൾക്ക് ഈ ചർച്ച വഴിതെളിക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ ഇവയെല്ലാം വഴിവിട്ട സഞ്ചാരങ്ങളെന്നേ തോന്നൂ. നമുക്കു പക്ഷേ ഒന്നിനും തീർപ്പു കല്പിക്കാനാവില്ലല്ലോ.

ഇൻ്റർനെറ്റ് യുഗത്തിലെ ഭാഷ ഉപയോഗിക്കുകയാണെങ്കിൽ, ഈ അസ്തിത്വമെന്നത് ഒരു '' ALWAYS ONLINE" പ്രതിഭാസമാണ്; അതീവ ഗഹനവും സങ്കീർണങ്ങളുമായ നിരവധി മാനങ്ങളുള്ളതും - A Cosmic web of hyper dimensions. ഈ dimension- കൾക്കിടക്ക് നടന്നുകൊണ്ടിരിക്കുന്ന ശ്രുതിചേർച്ചകളുണ്ട്, തിരശ്ചീനമായും ലംബീയമായും. A Kind of Attunement. . . . . . ഏതു തന്ത്രികൾ ഏതിനെയാണ് ശ്രുതിയിലേക്കാനയിക്കുകയെന്നത്, ഒരു പക്ഷേ അറിയാനാവില്ല തന്നെ. എന്നാൽ അനുഭവിക്കാനായെന്നുവരും, സർവ്വവും സർവ്വതിനേയും ശ്രുതിയിണക്കുകയാണെന്ന്. ധ്യാനമെന്ന വാക്കിന് ഈ പശ്ചാത്തലത്തിലല്ലാതെ എന്തു സാംഗത്യമുണ്ട്?

കാൾ ഗുസ്താഫ് യുങിന് Synchronicity യുടെ ഏതെല്ലാം തലങ്ങൾ ദർശിക്കാനായെന്ന് അറിയില്ല. എന്നാൽ താൻ കൂട്ടിയിണക്കിയെടുത്ത ആ പദം തന്നിൽ തന്നെ സംഭവിച്ച ഒരു Synchronicity യുടെ തളിരിടലായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുകാണുമെന്ന് കരുതാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

ഈ അവസരത്തിൽ Synchronicity യെ പ്പറ്റി പറയുന്നിടത്ത് ഓഷോ ഉദ്ധരിച്ച ഒരു ബുദ്ധ മുഹൂർത്തത്തെ ഓർത്തെഴുതുന്നു.

ബുദ്ധൻ്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരിൽ രണ്ടുപേരായിരുന്നു മഞ്ജുശ്രീയും സാമന്തഭദ്രനും. മഞ്ജുശ്രീ കുറേ വർഷങ്ങളായി ഒരു മരത്തിനു താഴെയിരുന്നു ധ്യാനത്തിലാണ്. അങ്ങനെയിരിക്കേ ഒരു ദിവസം രാത്രികഴിയുന്നതോടുകൂടി, പൊടുന്നനെയെന്നോണം ആ മരം പുഷ്പിക്കുകയും, മരത്തിൽ നിന്നും പൂക്കൾ മഴപോലെ വർഷിക്കാൻ തുടങ്ങുകയും ചെയ്തു.
statue of manjushri
ആയിരക്കണക്കിനുണ്ടായിരുന്ന മറ്റു ശിഷ്യന്മാർ, അസമയത്തു പൂക്കുകയും(ആ മരം പൂവിടേണ്ടുന്ന കാലമല്ലായിരുന്നു അപ്പോൾ),പൂക്കൾ വർഷിക്കുകയും ചെയ്ത ആ വൃക്ഷത്തെ അത്ഭുതാദരങ്ങളോടെ നോക്കിക്കൊണ്ടു നിന്നു,''ഈ മരം പുഷ്‌പിക്കേണ്ട സമയമല്ലല്ലോ! ഇത്രയും പൂക്കൾ!"

ബുദ്ധൻ പറഞ്ഞു "നിങ്ങൾ ആ വൃക്ഷത്തേയും പുഷ്പങ്ങളേയും മാത്രമേ കാണുന്നുള്ളൂ. മഞ്ജുശ്രീയെ നോക്കൂ. അവനിൽ എന്താണ് സംഭവിച്ചത്? അവനിൽ സംഭവിച്ചത്, അവനോടൊപ്പം ആ വൃക്ഷത്തിനും സംഭവിച്ചിരിക്കുന്നു. മഞ്ജുശ്രീക്ക് പൊടുന്നനെ പുഷ്പിക്കാമെങ്കിൽ, ആ വൃക്ഷത്തിനെന്തുകൊണ്ട് അകാലത്തിൽ പുഷ്പിച്ചുകൂടാ? നിങ്ങൾ മഞ്ജുശ്രീയെ നോക്കുക."

ആ ശിഷ്യന്മാരിൽ ഒരാൾ - സാമന്തഭദ്രൻ- മഞ്ജുശ്രീയുടെ മുഖത്തേക്കു നോക്കി. ആ നിമിഷം തന്നെ ബുദ്ധത്വത്തെ പ്രാപിക്കുകയും ചെയ്തു.
signature art by osho

ശ്രുതിബദ്ധമാണെല്ലാം,
Synchronic
-- മനസ്സിനപ്പുറം.





Tuesday, July 3, 2018

കടൽറാഞ്ചിയുടെ കൈപ്പുസ്തകങ്ങൾ-3 (BOOKLETS OF SEAGULL)


ഇല്യൂഷൻ എന്ന പദമാണ് റിയാലിറ്റി എന്ന പദത്തേക്കാൾ റിയാലിറ്റിയോടടുത്തു നില്ക്കുന്നത്. എന്തെന്നാൽ ഇടമുറിയാതെ നാം അനുഭവിച്ചുപോരുന്നത് ഇല്യൂഷനാണ്; യാഥാർഥ്യമെന്നോണം. യാഥാർഥ്യമാകട്ടെ (reality) നമ്മുടെ സങ്കല്പത്തിലുള്ളതെന്തായിരുന്നാലും, മായാപ്രകൃതമാണ്. ഐൻസ്റ്റീൻ പറഞ്ഞത് ഇങ്ങനെയാണ്, "Reality is merely an illusion, albeit a very persistent one."

Yes, illusion is real and reality is illusive.


Play എന്നർത്ഥം വരുന്ന ധാതുവിൽ നിന്നാണ് illusion ഉണ്ടായിവന്നിട്ടുള്ളത്. ഒരു പക്ഷേ, മിഥ്യ എന്നതിനേക്കാൾ "ലീല' എന്ന വാക്കായിരിക്കും illusion-നു പകരം വെക്കാനാകുക. സി. ജി. യുങും വിദേശീയരായ മറ്റുപലരും ഇല്യൂഷനു  പകരമായി ഭാരതത്തിലെ മായാസങ്കല്പം സ്വീകരിക്കുകയും 'മായ' എന്നുതന്നെ പ്രയോഗിച്ചുപോരികയും ചെയ്തിട്ടുണ്ട്. എന്നാൽ ഓഷോ പ്രത്യേകം ഓർമ്മപ്പെടുത്തുന്നുണ്ട്, മായയോളം വരില്ല ഇല്യൂഷനെന്ന്.

റിച്ചാർഡ് ബാകിൻ്റെ ഇല്യൂഷനുകളിൽ (Illusions- I & illusions- II) 'മായാവിനോദം' എന്ന വാക്കായിരിക്കും അനുയോജ്യം എന്നുതോന്നുന്നു. ഡൊണാൾഡ്‌ ഷിമോദ 'fun' എന്ന പദം തൻ്റെ സംഭാഷണങ്ങളിൽ ഇടയ്ക്കിടെ കൊണ്ടുവരുന്നുമുണ്ട്; തുടർച്ചയായ ഒരു ഓർമ്മപ്പെടുത്തലെന്നോണം. നാം ഏറ്റവും ഉണർവ്വോടിരിക്കുന്ന ഒരിടം കളിക്കളമല്ലോ.

playfulness, ധ്യാനത്തിലേക്ക് വരുന്നവർക്ക് അനിവാര്യമായിരിക്കേണ്ടതാണെന്നോർക്കുക.

हसिबा खेलिबा धरिबा ध्‍यानम्- ചിരിച്ചും കളിച്ചും സ്വായത്തമാക്കേണ്ടതാണ് ധ്യാനമെന്ന കലയെന്ന് ഗോരഖ് നാഥ്. ഇല്യൂഷനെന്നും റിയാലിറ്റിയെന്നും പ്രയോഗിക്കുമ്പോഴൊക്കെയും, അവ മിക്കപ്പോഴും ബാഹ്യലോകത്തെ സംബന്ധിച്ചാണെന്നൊരു ധാരണ പൊതുവെയുണ്ടെന്നു തോന്നുന്നു. "നിങ്ങളീക്കാണുന്ന ലോകം മായയാണ്", എന്ന് കേട്ടുശീലിച്ച്, മായയെന്നത് പുറം ലോകത്തിൻ്റെ പ്രകൃതമാണെന്നൊരു തോന്നൽ വന്നുചേർന്നിട്ടുണ്ടോ!? പുറംലോകത്തിന് ഇവ്വിധം യഥാർത്ഥമായ ഒരു
michio kaku
പ്രകൃതമുണ്ടോ? യഥാർത്ഥ പ്രകൃതം എന്നൊന്നില്ല തന്നെ.ഏതു പ്രകൃതവും നിരീക്ഷിക്കപ്പെടുന്ന, അനുഭവിക്കപ്പെടുന്ന, മാധ്യമങ്ങളുടെ (medium) പ്രകൃതത്തിനനുസരിച്ചു മാറിക്കൊണ്ടേയിരിക്കും. അപ്പോൾ പിന്നെ എന്താണീ യാഥാർഥ്യം ? അനുഭവശുദ്ധിയുടെ ഒരു ഏകകം മാത്രമാണതെന്നു പറയേണ്ടിവരും.

യാഥാർഥ്യമെന്തെന്നതിനെപ്പറ്റി ഈയടുത്തു വായിച്ചത് മിഷിയോ കാക്കു (Michio Kaku) വിൻ്റെ വിചാരങ്ങളാണ്- Future of mind - അദ്ദേഹം പറയുന്നു,
“The real meaning of reality is that state of consciousness which does not have any longing, which is normally thought as an intrinsic potential, to find out the reality”.

സ്ഥിതപ്രജ്ഞത, no-mind, mindfulness, enlightenment എന്നിങ്ങനെ വേണ്ടുവോളം പര്യായങ്ങളുണ്ട് ആ നിർവചനത്തിന് പകരം വെക്കാവുന്നത്. ഇത്തരം പദങ്ങളെ ചുറ്റിനിൽക്കുന്ന ആത്മീയ മാറാലകൾ, അവക്ക് ശാസ്ത്രീയസമ്മതി നിഷേധിക്കുന്നുവെന്നുമാത്രം. നിർഭാഗ്യ (ശാസ്ത്രത്തിൻ്റെ) മെന്നല്ലാതെ എന്തുപറയാൻ! ഡൊണാൾഡ് ഷിമോദയുടെ പറച്ചിലുകൾ ഒരു ഹിപ്നോട്ടിസ്റ്റിൻ്റെ നിർദ്ദേശങ്ങളെന്നോണമാണ്; ''just your imagination” Of course, it’s your imagination! This world is your imagination. Have you forgotten?”


സ്വപ്നത്തിൻ്റെ ഇരുൾഭിത്തിയിൽ ഇടതടവില്ലാതെ പ്രഹരിക്കുകയാണദ്ദേഹം. എപ്പോഴെങ്കിലും ഈ ഭിത്തിയിൽ ഒരു വിള്ളൽ വീണാലോ? പിന്നെയൊരിക്കലും നാം സങ്കല്പസ്വപ്നത്തിൽ അകപ്പെടുകയില്ലത്രേ! പിന്നെയൊരിക്കലും നാം അയഥാർത്ഥമായ രംഗപടങ്ങൾക്കൊത്ത് അഭിനയിച്ചു വശംകെടില്ലത്രേ! ഈ നോവലിൻ്റെ അവസാനഭാഗത്ത്‌ റിച്ചാർഡ് ബാക് ഒരു സ്വപ്നം കാണുന്നു, ഡൊണാൾഡ് ഷിമോദ കൊല്ലപ്പെട്ട ദിവസം. ആ സ്വപ്നത്തിൽ ഷിമോദ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ കടന്നുവരുന്നുണ്ട്. എന്നത്തേയും പോലെ സംസാരിക്കുന്നുമുണ്ട്. റിച്ചാർഡ് ബാകിൻ്റെ 'illusory anxiety' കൾ കൂടുന്നതേയുള്ളൂ. തൻ്റെ തന്നെ കൊലപാതകത്തെ പറ്റിയും കേടുവന്ന തൻ്റെ വിമാനത്തെ പറ്റിയും ഷിമോദ സംസാരിക്കുന്നു. മാത്രവുമല്ല, മിശിഹപദത്തിലേക്ക്, സ്ഥലകാലാതീതമായ അസ്തിത്വതലങ്ങളിൽ ജീവിതത്തെ അനുഭവിക്കാനുള്ള ധീരതയിലേക്ക് റിച്ചാർഡ് ബാകിനെ പിടിച്ചുയർത്താൻ ശ്രമിക്കുന്നുമുണ്ട് അദ്ദേഹം. തൻ്റെ മുന്നിലൂടെ കടന്നുപോകുന്ന ഈ 'തമാശകൾ' അതേപ്പറ്റിയുള്ള വിചാരങ്ങൾ തുടങ്ങി എല്ലാം ഒരു കടലാസ്സിൽ എഴുതിവച്ചുകൂടെ എന്ന് ചോദിക്കുമ്പോൾ റിച്ചാർഡ് ബാക് നിഷേധിക്കുകയാണ് ചെയുന്നത്. "ഒരിക്കലും ഞാനതിന് തുനിയില്ല; ഒറ്റ വാക്കുപോലും എഴുതാനില്ല." എന്ന് പറഞ്ഞുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്. നോവൽ അവിടെ അവസാനിക്കുന്നെങ്കിലും illusions തുടരുകയാണ് സത്യത്തിൽ. ആ തുടർച്ചയുടെ സൂചനകളെന്നോണം റിച്ചാർഡ് ബാക് എഴുതിത്തുടങ്ങുന്നു, "ഭൂമിയിലേക്കിറങ്ങിവന്ന ഒരു മാസ്റ്ററുണ്ടായിരുന്നു....ഈ വരികളാണ് നോവലിൻ്റെ ഒന്നാമത്തെ അദ്ധ്യായമായി ചേർത്തിരിക്കുന്നത്. റിച്ചാർഡ് ബാകിൻ്റെ തന്നെ കൈയ്യക്ഷരത്തിൽ. അക്ഷരാർത്ഥത്തിൽ ഒരു കൈപ്പുസ്തകം.
ഇല്യൂഷൻസ് എന്ന അദ്ധ്യായം എന്നന്നേക്കുമായി

അവസാനിച്ചുവെന്നാണ് റിച്ചാർഡ് ബാക് വിചാരിച്ചത്- 2012 ആഗസ്റ്റ് വരേയ്ക്കും. തൻ്റെ അമ്പത്തിയെട്ടു വർഷത്തെ വൈമാനിക ജീവിതത്തിൽ ഒരിക്കൽ പോലും അപകടത്തെ നേരിടേണ്ടിവന്നിട്ടില്ലാത്ത അദ്ദേഹത്തിന് ആ ദിവസം തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസമായി. Puff എന്ന് ഓമനപ്പേരിട്ടുവിളിക്കുന്ന അദ്ദേഹത്തിൻ്റെ seaplane അന്ന് ഇലക്ട്രിക്ക് ലൈനുകളിൽ തട്ടി തകർന്നു. കുറച്ചു ദിവസത്തേക്ക് റിച്ചാർഡ് ബാക് മരിച്ചുപോയി. ഒരാഴ്ചക്കുശേഷം അദ്ദേഹം കണ്ണുതുറന്നപ്പോൾ, ഓക്സിജൻ മാസ്കും മാപിനികളും മറ്റ് പല
illusions 1 - first page
ഉപകരണങ്ങളുമായി ആശുപത്രിത്തടവിൽ. ഒരു വർഷമെങ്കിലും വേണ്ടിവരും സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാൻ എന്ന് ആശുപത്രിവൃത്തങ്ങൾ. ആ തിരിച്ചുവരവിൻ്റെ വൃത്താന്തങ്ങളാണ് Illusions-II. മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം, 2014 ൽ Illusion-II പുറത്തുവരുമ്പോൾ, അത് ഒരു നീണ്ട കാലയളവിന് ശേഷം എഴുതപ്പെടുന്ന ഒരു നോവലിൻ്റെ രണ്ടാം ഭാഗമല്ല. മുപ്പത്തഞ്ചു വർഷത്തിൻ്റെ ദൈർഘ്യമുള്ള മായാനുഭവത്തിൻ്റെ- ജീവിതമെന്ന വിശ്വാസം -പദസംഗ്രഹമാണ്. Illusions- I- ൽ തൻ്റെ കയ്യക്ഷരത്തിൽ 34 ഖണ്ഡികകളാണ് നമ്പറിട്ട് എഴുതിയിരുന്നത്. Illusions-II- ൽ 35-മത്തെ ഖണ്ഡികയായിത്തന്നെ അത് തുടങ്ങിയിരിക്കുന്നു.


മരണാസന്നമായ (near death) നാഴികകൾ, അതിനു ഭാഗ്യമുണ്ടായിട്ടുള്ളവർക്കെല്ലാം, അമൂല്യമായ എന്തെങ്കിലും സമ്മാനിക്കാതെ പിൻവാങ്ങിയിട്ടില്ല. സമയബോധമെന്ന വിലങ്ങുകളിൽ നിന്നുള്ള വിടുതലായിരിക്കണം ആ പാരിതോഷികമെന്നു തോന്നുന്നു. സമയബോധമില്ലാതാവുമ്പോൾ സ്ഥലപരിധിയും-space limit -ഇല്ലാതാവുന്നു. ദ്രവ്യമെന്നും ചേതനയെന്നുമുള്ള വേർതിരിവില്ല പിന്നെ. ആശുപത്രിക്കിടക്കയിൽ, കണ്ണുതുറന്നതിനു ശേഷം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതുവരേക്കും റിച്ചാർഡ് ബാക് സ്വതന്ത്രബോധത്തിൻ്റെ ഏതോ തലത്തിലേക്കുതന്നെ വീണ്ടും വീണ്ടും തിരിച്ചുപോവുകയാണ്. ഭൂതകാലമെന്നു താൻ ഇതുവരെ വിചാരിച്ചിരുന്നതൊക്കെയും വർത്തമാന തെളിമയോടെ അനുഭവിക്കാൻ തുടങ്ങുന്നു. വെറും സ്വപ്നമെന്നു വിളിക്കാൻ തോന്നിയേക്കാമെങ്കിലും, ആ സ്വപ്നങ്ങൾക്ക് എന്തോ ചില ഊർജ്ജപ്രഭാവങ്ങളുണ്ട്.
കൺപോളകൾ അടഞ്ഞുപോകുമ്പോഴൊക്കെയും ഡൊണാൾഡ് ഷിമോദയും, തൻ്റെ വിമാനസുന്ദരി Puff-ഉം, മുൻപെപ്പോഴോ മരണമടഞ്ഞ Lucky എന്ന തൻ്റെ നായയും റിച്ചാർഡ് ബാകിനെ സന്ദർശിക്കുകയും സംഭാഷണങ്ങളിലേർപ്പെടുകയും ചെയ്യുന്നുണ്ട്. ജോനാഥൻ സീഗൾ, ഫ്ലെറ്റ്ചർ ലിൻഡ്, ആൻ്റണി തുടങ്ങി പലരും. Lucky-യുമൊത്ത് തോട്ടത്തിൽ ഓടിക്കളിച്ച നിമിഷങ്ങൾ മുതൽ, ഭാര്യ സബ്രീനയോടൊപ്പമുണ്ടായ സ്നേഹം നിറഞ്ഞ അപൂർവ്വം ദിവ്യമുഹൂർത്തങ്ങൾ, തനിക്കു സംഭവിച്ച അപകടത്തിൻ്റെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാംതന്നെ ഷിമോദ അദ്ദേഹത്തിന് കാണിച്ചുകൊടുക്കുന്നു - ഓർമ്മകളായിട്ടല്ല; reliving ആയിട്ട്. താൻ കടന്നുപോന്ന ഇല്യൂഷനുകളെ ഇഴപിരിച്ച്‌ അറിയുകയാണ് റിച്ചാർഡ് ബാക്. സ്ഥലകാലങ്ങൾ ചമക്കുന്ന ബോധഭ്രമങ്ങൾ. ഈ സംഭാഷണങ്ങൾക്കിടക്ക് റിച്ചാർഡ് ബാക് തികച്ചും സാധാരണങ്ങളായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. ഈ ശരീരവും, ആശുപത്രിയും, മാപിനികളും, നിങ്ങളും, നിങ്ങളുടെ സംസാരവും തുടങ്ങി ഇക്കാണുന്നതൊക്കെയും ഇല്യൂഷൻ ആണോ എന്ന്. അതെയെന്നുതന്നെ ഷിമോദ മന്ത്രിക്കുന്നു. ഈ നോവലത്രയും സംഭാഷണങ്ങളാണ്.
Illusions-I- ൽ ഇല്യൂഷനെന്ന അനുഭവത്തെപ്പറ്റിയാണ് ഷിമോദ കൂടുതൽ വിശദമാക്കുന്നത്. ഒരു ചലച്ചിത്രത്തോടുപമിച്ചുകൊണ്ട്. ഷിമോദ ചലച്ചിത്രപ്രേമികളെപ്പറ്റി പറയുന്നു,''തങ്ങളുടെ സ്വന്തം സിനിമകളിൽ-- അഭിനയിക്കുന്നവരുടെയും, കാണുന്നവരുടെയും --നിസ്സഹായരാണെന്നു വിചാരിച്ചു ബുദ്ധിമുട്ടുന്നതിൽ ആനന്ദം കണ്ടെത്തുന്നവരെ കാണുന്നില്ലേ? അതെന്തുകൊണ്ടാണെന്ന് അറിയുമ്പോഴേ നിങ്ങൾക്കു മനസ്സിലാവൂ, എന്തുകൊണ്ടാണ് ചിലർ സന്തോഷമില്ലാതെ ജീവിക്കുന്നതെന്ന്. അവർ അങ്ങിനെ ജീവിക്കുന്നത് അവർ അതിനാഗ്രഹിക്കുന്നതുകൊണ്ടാണ്." "നാം നീർനായ്ക്കളെപ്പോലെയാണ്", ഷിമോദ ഇല്യൂഷനുകളുടെ വ്യാപ്തിയളക്കുകയാണ്, "തമാശകളും വിനോദങ്ങളുമായി കഴിയാൻ താല്പര്യമുള്ളവർ. ക്രീഡാതല്പരരായ ജീവികൾ. ഒരു സ്‌ക്രീനിൽ സംഭവിക്കുന്ന മരണത്തെക്കാളും, വേദനയെക്കാളും, കൂടുതലായി ഒന്നുംതന്നെ നമുക്കു സംഭവ്യമല്ല. പക്ഷേ നമുക്ക് നാം ഉപദ്രവിക്കപ്പെട്ടെന്നും, മുറിപ്പെട്ടെന്നും വിശ്വസിക്കാൻ പറ്റും-- നാം ആഗ്രഹിക്കുന്ന ഏത് ആഴത്തിലും നമുക്ക് വിശ്വസിക്കാം നാം ഇരകളാണെന്ന്; നാം കൊല്ലപ്പെടുന്നുവെന്ന്, നാം കൊല്ലുന്നുവെന്ന്, നമുക്ക് ഭാഗ്യവും, നിർഭാഗ്യവുമുണ്ടാകുന്നെന്ന്." "സ്ഥലകാലത്തെ ആശ്രയിച്ചുനിൽക്കുന്നതെന്തും മായയാണ്. എന്നാൽ നമുക്കെന്തുകൊണ്ട് കുറച്ചുനേരം ഈ മായയെ വിനോദമായെടുത്ത്‌ ആസ്വദിച്ചുകൂടാ?"
ഈ ചലച്ചിത്രത്തിൻ്റെ ദൈർഘ്യമെത്രയെന്നും ആരാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നും സംവിധാനം ചെയ്യുന്നതെന്നുമൊക്കെ റിച്ചാർഡ് ചോദിക്കുന്നുണ്ട്. ആരുടേതാണ് കഥ? ആരാണ് അഭിനയിക്കുന്നത്? ആരാണ് ക്യാമറ ചെയുന്നത്? കലാസംവിധാനം? തിയ്യേറ്റർ ഓപ്പറേറ്റർ? മാനേജർ? വിതരണം? ടിക്കറ്റ് കൊടുക്കുന്നതും എടുക്കുന്നതുമാര്? ഇടക്കെഴുന്നേറ്റ് ഒരു സിഗററ്റ് വലിക്കാനോ മൂത്രമൊഴിക്കാനോ പോകാൻ സ്വാതന്ത്ര്യമുള്ള പ്രേക്ഷകനാര്? അയാൾക്കുവേണമെങ്കിൽ ഒരു സിനിമ പലപ്രാവശ്യം കാണാവുന്നതാണ്!" ഷിമോദ ഒറ്റ വാക്കിൽ ഉത്തരം നല്കുന്നുണ്ട്, 'നിങ്ങൾ", "Yes, the answer is You." നാമല്ലോ (നമ്മുടെ) സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും, നാമല്ലോ (നമ്മുടെ ജീവിത) സൃഷ്ടിക്കുള്ള സാമഗ്രിയായതും! ദൈവമെന്ന പേരിൽ ഒരു അപരനെ (the other) കണ്ടെത്തി നാം ഉത്തരവാദിത്തത്തിൽ നിന്നും തലയൂരുകയാണ്. എന്തെന്നാൽ ഇല്യൂഷൻ എന്ന ഈ സിനിമയിൽ കുഴഞ്ഞുമറിയാൻ നാം ആഗ്രഹിക്കുകതന്നെ ചെയുന്നു. നമുക്ക് നമ്മെത്തന്നെ കബളിപ്പിക്കാനുള്ള ഏറ്റവും സുന്ദരമായ പദമല്ലേ ദൈവം? റിച്ചാർഡ് ഫെയ്ൻമാനായിരുന്നു (nano technology) ഇങ്ങനെ ഓർമ്മപ്പെടുത്തിയത് -"The first principle is that you must not fool yourself - and you are the easiest person to fool".
richard feynman
റിച്ചാർഡ് ബാക് ഒരുപാട് സംശയങ്ങൾ ചോദിക്കുന്നുണ്ട് ഷിമോദയോട്. "ജീവിതത്തിൽ ആരും തന്നെ ശരിക്കും മുറിപ്പെടുന്നില്ലേ? തെറിച്ചു വീഴുന്ന രക്തമൊക്കെയും സിനിമയിലേതുപോലെ വെറും തക്കാളിനീരാണോ?" "അല്ല, അത് ശരിക്കും രക്തം തന്നെയാണ്", ഷിമോദ തുടർന്നു, "പക്ഷേ, യഥാർത്ഥ ജീവിതത്തിൽ അതിന് തക്കാളിനീരിൻ്റെ ഫലമേയുള്ളൂ." "അപ്പോൾ യാഥാർഥ്യമെന്താണ്?" ഷിമോദ യാഥാർഥ്യത്തെപ്പറ്റി പറയുന്നു, "യാഥാർഥ്യമെന്നത് പൂർണ്ണ ഉണർവ്വോടെയുള്ള ഒരുതരം ഉപേക്ഷയാണ്, divinely indifferent. തൻ്റെ കുഞ്ഞ് എന്തെല്ലാം കളികളാണ് കളിക്കുന്നതെന്ന്, കള്ളനായാലും, പൊലീസായാലും ഒരമ്മ കാര്യമാക്കാറില്ലെന്നതുപോലെയാണ് യാഥാർഥ്യം. നമ്മുടെ ഈ മായാവിനോദങ്ങളെ യാഥാർഥ്യം ഗൗനിക്കാറേയില്ല. അത് സ്വയം അറിയുക മാത്രമേ ചെയ്യുന്നുള്ളൂ." Illusion -II-ൽ എത്തുമ്പോഴേക്കും ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. രണ്ടു നോവലുകളുടെയും ക്യാപ്ഷനുകൾ അത് ആദ്യമേ സൂചിപ്പിക്കുന്നു. ഒന്നാമത്തേത് വിമുഖനായ ഒരു മിശിഹയുടെ സാഹസികതകളാണെങ്കിൽ, രണ്ടാമത്തേത് വിമുഖനായ ഒരു വിദ്യാർത്ഥിയുടെ സാഹസികതകളാണ്.

Illusion -II -ൽ, കണ്ണുകൾ പതിയെ തുറന്നുവരുന്ന റിച്ചാർഡിനോട് അദ്ദേഹത്തിൻ്റെ ഭാര്യ മന്ത്രിക്കുന്നത് "you are a perfect expression of perfect love, here and now" എന്നാണ്. സ്ഥലകാലങ്ങളുടെ ലീലാപടത്തെ മറികടന്നു പോകാൻ റിച്ചാർഡ് ബാക് പ്രാപ്‌തനാവുന്നത് ഈ മന്ത്രത്തോടെയാണ്. അസ്തിത്വത്തിൻ്റെ എത്രതന്നെ മാനങ്ങളെയും (hyper dimensions) കോർത്തിണക്കികൊണ്ട് നിൽക്കുന്ന സ്നേഹമെന്ന നിഗൂഢാത്ഭുതത്തിൻ്റെ ശുദ്ധബീജമായിരുന്നു ആ നിമിഷം റിച്ചാർഡ് ബാകിൻ്റെ ചേതനയിലേക്ക് സംവഹിക്കപ്പെട്ടത്. ആശുപത്രികിടക്കയിലെ യോഗനിദ്രകളിൽ പലപ്പോഴായി കടന്നുവരുന്ന ഡൊണാൾഡ് ഷിമോദ, സ്നേഹത്തിൻ്റെ അതീത്വത്തെപ്പറ്റി- beyondness - പിന്നെയും പിന്നെയും ബോധ്യപ്പെടുത്തുകയാണ്. റിച്ചാർഡ് ബാകിൻ്റെ തന്നെ Hypnotizing Maria എന്ന നോവലിൽ ഹിപ്നോട്ടിസത്തിൻ്റെ അതിസൂഷ്മതകളെ എടുത്തുകാണിച്ചു തരുന്നുണ്ട്. ഇവിടെ പക്ഷേ dehypnosis -ൻ്റെ 'നേതി നേതി' കളാണ് സംഭവിക്കുന്നത്. ജീവിതത്തിൻ്റെ ത്രിമാന പരിമിതികളെ ലംഘിച്ചുകൊണ്ട് സ്നേഹമെന്ന ആത്മസ്യൂതതയിലേക്ക് റിച്ചാർഡ് ബാകിനെ തിരികെ കൊണ്ടുവരികയാണ് ഷിമോദ. തൻ്റെ നിദ്രാവസ്ഥയിൽ തുടർന്നുകൊണ്ടുതന്നെ റിച്ചാർഡ് ചോദിക്കുന്നു, "നിങ്ങളൊരു വിചാരരൂപമാണ്, അല്ലേ ഡൊണാൾഡ് ? നിങ്ങൾ യഥാർത്ഥ രൂപമല്ല. ഇതൊരു സ്വപ്നമാണ്, ഈ വിമാനത്താവളം, വിമാനങ്ങൾ, തെളിച്ചമാർന്ന ഈ സൂര്യപ്രകാശം തുടങ്ങി എല്ലാം. ശരിയല്ലേ?" ഷിമോദ പുഞ്ചിരിച്ചു, "അല്ല, ഇവയൊന്നും, ഞാനടക്കം യഥാർത്ഥ രൂപമല്ല. യഥാർത്ഥ രൂപങ്ങൾ എന്നൊന്നില്ല തന്നെ. യഥാർത്ഥമായിട്ടുള്ളത് സ്നേഹം മാത്രമാണ്." ജീവിതത്തിലെ ഓരോ നിമിഷവും, എന്തിൽനിന്നും ആരിൽനിന്നും hypnotic suggestion സ്വീകരിക്കുകയും അതിനനുസരിച്ചു പ്രവൃത്തിക്കുകയും ചെയ്യുകയാണ് നാം. 'എന്തുകൊണ്ട്'? എന്ന ചോദ്യത്തിന് "എന്തെന്നാൽ, നിങ്ങളാവശ്യപ്പെട്ടതു ഇത് ഇങ്ങനെ ആയിത്തീരാനാണ്. നിങ്ങൾ പ്രാർഥിച്ചത് ഈ ദുരന്തത്തിനാണ്. നിങ്ങളുടെ പ്രാർത്ഥന സഫലമായിരിക്കുന്നു." എന്ന് മറുപടി പറയുമ്പോൾ റിച്ചാർഡ്‌ ബാക്കിനത് വിശ്വസിക്കാനാവുന്നില്ല. തുടർസംഭാഷണങ്ങളിൽ റിച്ചാർഡ് ബാക് ഉരുവിടുന്നുണ്ട്, “പരിശുദ്ധ സ്നേഹത്തിൻ്റെ മഹത് സൃഷ്ടിയാണ് ഞാൻ. ഇപ്പോൾ, ഇവിടെ". ഒരുതരം 'past life reliving' therapy -യിലൂടെ റിച്ചാർഡ് ബാക് അതിവേഗം സുഖപ്പെട്ടുവരുന്നുണ്ട്. തൻ്റെ വിമാന സുന്ദരി Puff -നോടൊപ്പം. ഒരു സെഷനിടയിൽ റിച്ചാർഡ് പറയുന്നു, "ഡൊണാൾഡ് ഷിമോദ, നിങ്ങളൊരു സാ ങ്കല്പിക കഥാപാത്രം പോലെയാണ്. എന്നാൽ നിങ്ങൾ യഥാർത്ഥത്തിലുള്ളതുപോലെ തോന്നിപ്പിക്കുന്നു."ഷിമോദ പറയുന്നു, "നിങ്ങളും".
RICHARD BACH WITH HIS PUFF AFTER RECOVERY-image courtesy- richardbach.com
അതിവേഗം കേടുപാടുകൾ തീർന്നുവരുന്ന തൻ്റെ ശരീരത്തിലേക്ക് റിച്ചാർഡ് ബാക് ഇറങ്ങിവരികയാണ്. ഷിമോദ പരിചയപെടുത്തിക്കൊടുത്ത വ്യത്യസ്തലോകത്തിൽ നിന്ന്. വീണ്ടും തൻ്റെ പ്രിയ ഭാര്യ സബ്രിനയെ കാണാൻ. അവളായിരുന്നു അദ്ദേഹത്തിൻ്റെ കാതിൽ സ്നേഹമന്ത്രം ജപിച്ചത്. "നാം സമ്മതിക്കുന്നു, ഈ ലോകം നാം കാണുന്നതുപോലെയല്ല; അപ്പോൾപിന്നെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കാനുണ്ട് നമുക്ക്. ഈ ലോകത്തിൽ നാം എന്താണ് ചെയ്യേണ്ടത്? മൂന്നുമാസത്തിനുശേഷം ആശുപത്രി വിടുന്നതിന് മുൻപ് റിച്ചാർഡ് ബാക് സ്വയം ചോദിച്ചതായിരുന്നു ഇത്. ഒരു പക്ഷേ അതിനുള്ള മറുപടി self hypnosis -ൻ്റെ പാഠങ്ങളാണ്. ആത്മസാധന. ഷിമോദ നൽകുന്ന suggestions- practice. സ്ഥലകാലത്തിൽ നമ്മെ ബന്ധിച്ചുനിർത്തുന്ന, ഇല്യൂഷനുളവാക്കുന്ന, എല്ലാ വിശ്വാസ ധാരണകളേയും പാടേ ശുദ്ധിചെയ്യാനുള്ള പാഠങ്ങൾ. അവയുടെ എല്ലാത്തിൻ്റെയും ആധാരമായിട്ടുള്ളത്, " I am a perfect expression of perfect love, now & here" എന്ന മനനവാക്യമാണ്. റിച്ചാർഡ് ബാക് നടക്കാൻ തുടങ്ങുന്നു. ഇരുനൂറു ചുവടുകളിൽ നിന്നും രണ്ടു മൈലോളം നടക്കാൻ തുടങ്ങി. വൈകാതെത്തന്നെ ഓടാൻ തുടങ്ങി.തൻ്റെ എല്ലാ ചലനങ്ങളും ആത്യന്തിക പ്രണയത്തിൻ്റെ സർഗ്ഗസൃഷ്ടികളായനുഭവിച്ചുകൊണ്ടിരുന്നു റിച്ചാർഡ്. തൻ്റെ Puff- നോടൊപ്പം വീണ്ടും പറക്കാൻ തുടങ്ങിയതിനു ശേഷവും ഷിമോദയുടെ "Master's Works' തുടർന്നുകൊണ്ടിരുന്നു. ഷിമോദ ഇങ്ങനെ ഒരു കഥ പറഞ്ഞു: "ഒരിക്കൽ, ആരെങ്കിലും സമയത്തെപ്പറ്റി വിചാരിക്കും മുൻപ് ഈ പ്രപഞ്ചത്തിലാകമാനം ഒരു ശക്തിയുണ്ടായിരുന്നു- സ്നേഹം. എല്ലാ ജീവൻ്റെയും ഒരേ ഒരു തത്വമായിരുന്നത് സ്നേഹമായിരുന്നു. ഇപ്പോഴും, ഇനി എപ്പോഴും. ആ ശക്തി മാറ്റമില്ലാതെ തുടരുന്നു. അത് ആർക്കും ചെവികൊടുക്കുന്നില്ല. നിങ്ങൾക്കതിനെ ദൈവമെന്നോ ചെകുത്താനെന്നോ, ഇല്ലായ്മയെന്നോ ക്രൂരമെന്നോ കരുണയെന്നോ വിളിക്കാം. അത് കേൾക്കുന്നില്ല. അത് തീരെ ഗൗനിക്കുന്നില്ല. അത് ഉണ്ടായിരിക്കുകമാത്രം ചെയ്യുന്നു. നാം രൂപഭാവങ്ങളിൽ പ്രത്യക്ഷപ്പെടേണ്ടിവന്നപ്പോഴും, നമ്മുടെ പ്രപഞ്ചം നക്ഷത്രധൂളികളെക്കൊണ്ട് മാറിമറിഞ്ഞുകൊണ്ടിരുന്നപ്പോഴും ആ ശക്‌തിക്ക് മാറ്റമുണ്ടായില്ല. സ്നേഹം മാത്രമാണ് ഒരേയൊരു ഉണ്മ , കാലാതീതമായിട്ടുള്ളത്, എവിടെയും, എല്ലായ്‌പ്പോഴും."
ഈ കഥ നമ്മുടെ പതിവു കഥകളിലേക്ക് വന്നു വീഴുന്നുവെന്ന് തോന്നുന്നു. റിച്ചാർഡ് ബാകിനെ സംബന്ധിച്ച് ഈ കഥ പടി പടിയായിട്ടുള്ള ഒരു 'reaching' ആയിരിക്കാം. നമ്മുടെ മനസ്സ് പക്ഷേ ഒരു തുടക്കത്തിന് വേണ്ടി കാത്തിരിക്കുകയാണ്. എന്തോ ഒരു ശക്തിയുണ്ടെന്ന് സമാധാനിക്കുകയേ വേണ്ടൂ. എന്തു പേരുവിളിച്ചാലും ആ 'മർക്കടമുഷ്ടി' വിടാൻ നാം തയ്യാറല്ല. ഒന്നുകിൽ ഒരു ബ്രഹ്‌മം, അല്ലെങ്കിൽ ആദിയിലെ ഒരു വചനം, അതുമല്ലെങ്കിൽ ഒരു 'Big Bang' എങ്കിലും. ഒരു പക്ഷേ സമയത്തിന് മുൻപേ സ്നേഹമുണ്ടായിരുന്നിരിക്കാം. എന്നാൽ നാമറിയുന്ന സ്നേഹത്തോടൊപ്പം നാം സമയത്തെക്കൂടി സ്വീകരിച്ചിരുത്തിയിരിക്കുന്നു.
'സ്നേഹമാണഖിലസാരമൂഴിയിൽ' തുടങ്ങി സ്നേഹത്തെപ്പറ്റിയുള്ള അപദാനങ്ങൾ നാം എത്രയോ കേട്ടിരിക്കുന്നു. ബുദ്ധനും ക്രിസ്തുവും മറ്റനേകം ആചാര്യന്മാരും സ്‌നേഹത്തെപ്പറ്റിത്തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഓഷോയുടെ സാധനാപഥങ്ങളിൽ സ്നേഹം മാത്രമാണ്. മായയെ അതിജീവിച്ചുനിൽക്കാൻ കഴിയുക സ്നേഹത്തിനുമാത്രമത്രേ! ആകാം. അത് സത്യമാണെന്ന് തോന്നിപ്പോകുന്നു പലപ്പോഴും. പക്ഷേ, ആ സ്നേഹം ഈ ഞാനറിയുന്ന സ്നേഹത്തിൽനിന്നും വ്യത്യസ്തമായ എന്തോ ആണെന്ന് ഉറപ്പുണ്ട്. അതറിയുന്നതുവരേക്കും, ഇല്യൂഷൻ മാത്രമല്ലാതെന്തുണ്ട്? അറിയുന്നില്ല. അറിയുന്നില്ലൊന്നും. റിച്ചാർഡ് ഫെയിൻമാൻ്റെ ഒരു കവിതാ ശകലം വെറുതെ ഓർമ്മയിൽ.. “………………….. Out of the cradle onto dry land here it is standing atoms with consciousness; matter with curiosity. Stands at the sea, wonders at wondering: I a universe of atoms. an atom of universe.”


----------------------------------------------------------------------------------------------------------------------
hey jonathan lovers,
enjoy the following links.


JONATHAN LIVINGSTONE SEAGULL(1973) movie