Featured Post

Thursday, April 22, 2021

OSHO AND KERALA - STORIES OF BOUNDLESS BOUNDARIES - 1

                          


                                              E X H I L A R A T I O N 

                                     Yes, that’s the word for the moment..


Years ago, when I was reading chapter 23 of ‘Glimpses of a Golden Childhood’   for the first time, I noticed the spiritual significance of that word 'exhilaration'. While speaking about his years living in Gadarwara, Osho said that perhaps Jesus had visited that village. Osho’s words were, “Just the idea that Jesus too had walked those streets was so exhilarating, was such an ecstasy. This is just by the way. I cannot prove it any historical way, whether it is so or not. But if you ask me in confidence, I can whisper in your ear, 'Yes, it is true. But please don't ask me more...” I felt whoever is reading Osho’s words must experience similar exhilaration.

Exhilaration, it seems, is almost a re-living. Transcending the space-time boundaries, one is entering into another dimension. Breaking the time capsule of memories, one is enjoying the freedom of limitlessness of remembering. Like theoretical physicists talk about the wormhole connectivity of parallel universes, we slip into another dimension of universe so suddenly through remembering. Remembrance takes one into the depths of the moment, unlike the memories which take him away from the moment.

I had another reason for my exhilaration: those were the days, whenever I was travelling through Mumbai-Pune highway, I was trying to remember that Osho too had travelled on those roads. Many times, whenever I was walking around the Cross Maidans and other places in Mumbai, where Osho had conducted meditation events in the early days, an ethereal mood would overcome me.

Perhaps all places of pilgrimage emerged as places of exhilaration. The very ambience of the place and some incidents which had connected to the deity, to the master figure, like Krishna, Buddha, Mahavira, Zarathushtra or Jesus was enough to have a space-time transcendence. This is how such places developed over time into centres for pilgrims and worshippers.

Perhaps, that feeling of deja vu when I entered Buddha hall for the first time twenty years ago, wasn’t it the same as exhilaration? In spite of not seeing Osho alive, those unknown pulsations which immediately transported me into a world,altogether strange yet also known- was it just my imagination? Or just another mind game? I don’t think so.

When we realize or are reminded by the masters that ‘all and everything’ in our living is interconnected, interrelated and interdependent, and we therefore understand this living phenomenon as ‘UNIVERSE’, (physicists use the term 'multiverse’ for an altogether different purpose) and to connect with anything or anyone, in past, present or future, must be as simple as that of turning pages in a book we hold in our hands. Yet it seems there is a knack to it. And if this is so, anything can be the trigger; a fragrance, a moonlit patch of grass, a colour pattern, a certain tone, or a dense silence, an invoking shape .... 

Something that is not connected immediately, can also be an excuse for a ‘connection beyond’- a name, a myth, a place, a person, may be a particular date. That is how, the stories and mythology, become a reason for inquisitiveness, or a channel of connectivity to the beyond. Once that connectivity is established, those tales are left forgotten behind. It is fortunate that, even though the priest & politician mafia had tried hard to pollute the purity of these channels, these ‘exhilaration circuits’, they were not fully successful. Anyone can access these circuits anytime, depending on the intensity of longing they express.

With this as a background, it was merely out of a childlike curiosity, that I started enquiring about Osho's connection with the place where I was born and living - Kerala, the southernmost part of India. It all started when I heard Osho talking about Aubrey Menen. It has been said that it was he (Aubrey Menen) who had introduced Osho to the west. Aubrey Menen was very familiar in Kerala as he was spending his final years in Kerala (Thiruvananthapuram) and died there only. When Osho uttered his name, an unnecessary question which had persisted in me for the last many years - ‘why Osho didn’t visit kerala?’- vanished at once. And I said to myself, ‘Aha!’.

After researching in Osho’s discourses, I could make a long list of names, the Keralaites who Osho has spoken about. Some are legends, some are people who were contemporaries of Osho. Besides, I also searched, whether he had said anything about Kerala.

This was not done out of any patriotic prestige; this is just to remember that how insignificant one’s physicality is; just a remembering, how illusory the space and time we are experiencing is.

AUBREY MENEN

He was born to an Irish mother and a Keralite father, Dr.K.Narayana Menon. Originally, he was Aubrey Menon, but it is said that, to distinguish himself from V.K.Krishna Menon, who was a famous nationalist and political diplomat of those days, he anglicized his name as Menen.

I remember, as soon as Aubrey Menen had returned to Kerala, one of his

famous 
books - THE SPACE WITHIN THE HEART- had been translated into our language (Malayalam). This was sensational news because of the  contents regard to homosexuality. Being a good satirist ( some called him ‘the wicked satirist’), Menen always carried an aura of controversy around himself. His novel The Ramayana, As Told by Aubrey Menen (1954), was the first banned book of independent India. 

Adding the strangeness to his life, it is said in the literary circle, the day he died (1989 Feb 13), a lot of people were murdered and injured in Kashmir in the name of another book, the ‘Satanic Verses’ by Salman Rushdie, and the next day, it was banned in India.

According to Menen, when he met Osho in Mumbai, ‘THE SPACE WITHIN THE HEART’ was there in Osho's personal library. And Osho had noted a few lines

of that book with his special double dots. It is very clear from his book, THE MYSTICS, that Aubrey Menen was really impressed with Osho and his approach towards meditation. 

Menen had a wide range of experiences from Nazi rally to John F kennedy, from many so called masters to many crowd pulling personalities. But,‘the stillness produced by Rajneesh’, as he describes the experience, was totally new and touching for him. That’s how he chose Osho’s picture as the cover for the book.

In spite of being a journalist, a satirist, a novelist, Menen stands aside from the writers crowd; not because of any unique insight or any remarkable contribution, but because of his intellectual honesty (or what else is intelligence?), his humor sense and sincere observation of the within and without.

HERMANN HESSE

In many situations, Osho has emphasized that ‘Hermann Hesse is one of the Western minds who has come very close to the Eastern way of looking at things. Perhaps there is no other man of his quality who understands the East better.’

And Hesse’s novel SIDDHARTHA has got a place in the ‘Books I had loved’. Osho praises Hesse for a word coined by him -philo-sia- as a translation for the Indian word ‘darshan’.

Whoever going through Hesse’s works, especially Siddhartha, will be wondering about the Indian spiritual elements and ambience he had brought into. Osho has mentioned him as the one who had gone beyond the enlightenment even. It is not accidental that he was enriched by such terms or insights. Hermann Hesse’s childhood was deeply connected with Thalassery - a municipality in the northern part of Kerala where his mother Marie was born; his grandfather, Rev.Dr.Hermann Gundert was a missionary and Indologist who spent most of his life there.

Guru Nitya
Hermann Gundert had come to India, engaged with missionary work as part of the Basal mission. He was a scholar in many Indian languages - Bengali, Telugu, Tamil and Malayalam. When he settled in Thalassery, he had contributed immensely to the Malayalam language. One of the first Malayalam grammar reference books was written entirely by him and so was the first Malayalam - English dictionary.

Hesse most likely spent only a short period in Kerala, as his grandfather became very ill and was forced to return to Germany. When Hesse was fifteen years old, his

grandfather died and a large library of Indian Scriptures and Books was then fully available to him. Around World war I, Hesse made another trip to Kerala, north India, Burma, to re-discover the indian roots in him. It is said that ten years after that journey, he wrote Siddhartha.

I have read only Siddartha, Wandering and a few short stories by Hesse. Reviews say that Demian, Steppenwolf also carry the very indian vibes. In my experience, ‘Wandering’ in particular has a flavour of Kerala; the images Hesse depicts through minimum of words and the passing thoughts he captures so silently, the geography, the green environment- all are very Keralite. When it was translated into Malayalam by well known philosopher, psychologist, author and poet Guru Nitya, he has mentioned clearly

in his foreword, that Hesse brings out the poetic
impressions of his childhood spent in Thalassery.

Another track of his love affair with India was happening through Romain Rolland, who is also a Nobel winner. Romain Rolland had close contact with India and many indian personalities, like Vivekananda, Gandhi, Tagore, Narayana guru and others. Hesse had a very close friendship with him.

Nowadays, Thalassery is an important tourism spot connected with Gundert and Hesse. Many interactive projects are happening between Kerala and German governments in this regard. Hesse's 125th birth anniversary turned into a big festive event, celebrated in Thalassery in November 2001.


A.T. KOVOOR

Abraham Kovoor was born in Thiruvalla, Kerala in 1898. After working briefly in botany at C.M.S college in Kerala, in 1928 he went to Ceylon, now Sri Lanka. Koovor taught botany at Jaffna College, Vadukkoddai for 15 years, and later at various other colleges; he retired in 1959 as a teacher at Thurstan College, Colombo. He also practiced hypnotherapy and applied psychology and he was the founder of the Rationalist Movement of India and Sri Lanka. He died in 1978 in Colombo, Sri Lanka.

In 1976, Osho was asked a question written by Kovoor in a magazine called The Weekly Current. Osho answered to this question in the series Ecstacy: The Forgotten Language, and a few months later in The First Principle. In both discourses Osho is really fiery, as is his way always.

Kovoor had called Osho crazy, ignoramus, fool, dangerous, voyeur, sexual pervert and absurd. And Osho is explaining the real meaning of those words; the meaning they should have. He reminds Kovoor that all his meanings and ideas are just borrowed, which is not applicable to a man who calls himself ‘a rationalist’. 

One of the major contradictions as a rationalist is Kovoor’s request to the Government of India, to prevent Osho’s work. Osho points out that Kovoor is just a poor atheist who tries to make rationalism another religion. Showing the childishness of his concept of God, Osho says that he must be suffering from senile dementia !

Osho has made a sharp observation about rationalists and atheists -‘From Charvak to Dr.Kovoor, their whole history is the history of impotence. All that is beautiful has come out of the religious people, the theistic people.’ 

Lack of creativity makes the life of atheists utterly boring and dry. When I went through the wiki pages of A.T.Kovoor, the last sentence is really ludicrous. According to the site, there is one ‘spiritual successor’ (even to a rationalist !) - Basava Premanand, founder of the Federation of Indian Rationalist Associations.

In 2008, one of Kovoor’s books, ‘GOD, DEMON AND SPIRITS’ was in Indian news
again 
having been translated into punjabi, one politician had imposed an ‘immediate ban’ on that book.


God, demon and spirits…. are they still worthy of a ban?

originally published in: https://www.oshonews.com/2021/04/10/menen-hesse-kavoor/

           


Sunday, April 4, 2021

ഉണർവിലേക്കുള്ള പടവുകൾ - 16

 


                                                   സാക്ഷീപദം 


ഉറക്കം കഴിഞ്ഞ്, കൺപോളകൾ പതിയെ തുറന്നു വരുന്നത് മുതൽ, രാത്രി അതേ കൺപോളകൾ ഉറക്കത്തിലേക്ക് അടഞ്ഞുവീഴുന്നതു വരേയ്ക്കും, നാം അറിഞ്ഞാലും ഇല്ലെങ്കിലും, എത്രയോ സംഗതികളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്! നമുക്ക് ചുറ്റിലും നമുക്കകത്തും. നമ്മെയും വഹിച്ചുകൊണ്ട് ഈ ഭൂമി ഒരു പകുതിയെങ്കിലും കറങ്ങിവന്നുകാണും. എത്രയോ നക്ഷത്രങ്ങളും ഗാലക്സികളുമൊക്കെ ഉണ്ടാവുകയോ ഇല്ലാതാവുകയോ ചെയ്തു കാണും. ശാസ്ത്രകാരന്മാരുടെ ഊഹം ശരിയാണെങ്കിൽ, ദിവസവും ചുരുങ്ങിയത് നൂറ്റമ്പതോളം സ്പീഷിസുകൾ നാമാവശേഷമായിപ്പോകുന്നുണ്ടത്രേ! നമ്മുടെ ഈ ശരീരത്തിൽ തന്നെ എത്രയോ ആയിരക്കണക്കിന് കോശങ്ങളും മറ്റും മൃതമാവുകയും പിറവിയെടുക്കുകയും ചെയ്യുന്നു!. ഉണർന്നിരിക്കെ, നാം എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴും, ലക്ഷക്കണക്കിന് വിചാരങ്ങളും ഭാവനകളുമെല്ലാം ഉണ്ടായിവന്നു മറഞ്ഞുപോയിട്ടുണ്ടാവും. നിത്യസംഭാഷണങ്ങളിൽ പറഞ്ഞുപോരാറുള്ളതുപോലെ,'ഗംഗയിലൂടെ എത്രയോ ജലം ഒഴുകിപ്പോയിക്കാണും!’ 

'പ്രപഞ്ചമെന്നും അസ്തിത്വമെന്നും ജീവിതമെന്നുമെല്ലാം നാം അറിഞ്ഞുപോരുന്ന ഈ ഊർജ്ജപ്രതിഭാസം, കൺപോളകൾ തുറക്കുന്നതും അടയുന്നതുമടക്കം, മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സംഭവങ്ങൾ മാത്രമാണ് - mere happenings. അവ ഒന്നിനുപുറകെ ഒന്നായിട്ടല്ല സംഭവിക്കുന്നത്, നാം അവയെ അറിഞ്ഞുപോരുന്നത് അങ്ങനെയാണെങ്കിലും. സമയമെന്ന മായികയെ മാറ്റിനിർത്തിയാൽ സകലതും സംഭവിക്കുന്നത് 'ഇപ്പോൾ' മാത്രമത്രേ!


ഒരു സംഭവത്തെ, അത് എത്രതന്നെ പ്രധാനമോ നിസ്സാരമോ ആയിക്കൊള്ളട്ടെ, ഒരു happening എന്ന് അറിയാൻ സമർത്ഥമാവുന്നതോടെയാണ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി, മനുഷ്യൻ എന്ന ഒരു സ്പീഷിസ് ഉരുത്തിരിയുന്നത്. അങ്ങനെയാണ് സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമെല്ലാം മനുഷ്യന് അത്ഭുതകരമായ സംഭവങ്ങളായത്. (ഉദയാസ്തമയങ്ങളോടുള്ള ആ കൗതുകം ഇന്നും നമുക്ക് നഷ്ടമായിട്ടില്ലെന്നത് ആശ്വാസകരമാണ് !) രാത്രിയും പകലും, മഴയും മഞ്ഞും വെയിലും നിലാവുമെല്ലാം പരിചിതങ്ങളായ happenings ആയി മാറിയത് അങ്ങനെയാണ്.


സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും, ലക്ഷക്കണക്കിന് വർഷങ്ങളോളം മറ്റു ജീവി വർഗ്ഗങ്ങളായി കഴിഞ്ഞുപോന്നതിന്റെ, മൃഗങ്ങളെപ്പോലെത്തന്നെ മാളങ്ങളിലും ഗുഹകളിലും കഴിഞ്ഞുപോന്നതിന്റെ, hangover അവനെ ഇനിയും മുഴുവനായും വിട്ടുപോയിട്ടില്ല. ശാസ്ത്രജ്ഞർ ഇതിനെ വിളിക്കുന്നത് 'cave man effect' എന്നാണ്. എത്ര നിസ്സാരമായ ഒരു ചലനത്തേയും (അവന്റെ ഓർമ്മയിലെ വനവാസത്തിൽ ഏതൊരു ഇലയനക്കവും, ഏതൊരു കാൽപെരുമാറ്റവും ഏറെ ജാഗ്രപ്പെടേണ്ടവയായിരുന്നു!) അതിനു പിന്നിൽ കാരണമായിട്ടുള്ളതിനെ ബോധ്യപ്പെടാതെ വിട്ടുകളയാനാവുമായിരുന്നില്ല അവന്. കാരണമേതുമാവട്ടെ, അത് തന്റെ നിലനിൽപിന് ഭീഷണിയല്ല എന്ന്

Le Moustier Neanderthals (Charles R. Knight, 1920)
ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. ആവശ്യത്തിൽക്കവിഞ്ഞ ഈ ജാഗ്രപ്പെടൽ, മനുഷ്യനെന്ന നിലയിൽ അവനു ലഭ്യമായിട്ടുള്ള ആസ്വാദനം, അത്ഭുതപ്പെടൽ എന്നീ കഴിവുകൾ പുഷ്ടി പ്രാപിക്കുന്നതിന് കാര്യമായിത്തന്നെ തടയിട്ടിട്ടുണ്ടെന്നുവേണം കരുതാൻ. അതിന്റെ ഭാഗമായാണ് സകലതിനും പിന്നിൽ ഒരു കാരണത്തേയും കർത്താവിനെയുമൊക്കെ കണ്ടെത്തി അവൻ താത്ക്കാലിക സംതൃപ്തി കണ്ടെത്തുന്നത്.

ഒരു സംഗതിയെ അതിന്റെ കാര്യകാരണ സഹിതം യുക്തിയുടെ വരുതിയിലാക്കുന്നതും അതിനെ ഒരു happening എന്ന് അറിയുന്നതും തമ്മിൽ കാര്യമായ ഒരു വ്യത്യാസമുള്ളത്, happening എന്നറിയുമ്പോൾ അതിനുപിന്നിൽ കാരണമായി ഒരു വ്യക്തി സ്വരൂപത്തെ നാം  പ്രതിഷ്ഠിക്കുന്നില്ല എന്നതാണ്. നമ്മുടെ അറിവിന്റെ പരിധിയിൽ സംഭവിക്കുന്ന ഒരു സംഗതിയിൽ നാം മാനസികമായ യാതൊരു ഇടപെടലും നടത്താതെയിരിക്കുന്നു. നമ്മുടെ പക്ഷത്തുനിന്നുള്ള ഇടപെടൽ ഇല്ലാതിരിക്കുക എന്നാൽ, നമുക്കകത്തെ 'ഞാൻ' അരികുകൾ അലിഞ്ഞ് ദുർബലമായിരിക്കുന്നുവെന്നാണ്. കൂടുതൽ കൂടുതൽ happenings-ലൂടെ കടന്നുപോകുന്തോറും, അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ആളും മറ്റൊരു happening മാത്രമാണെന്ന് അറിയാൻ തുടങ്ങുന്നു. യുക്തി വിചാരങ്ങളിലൂടെ കാരണത്തേയും കർത്താവിനെയുമൊക്കെ കണ്ടെത്തുമ്പോഴും അവയെല്ലാം ഒരു വലിയ happening-ന്റെ ഭാഗമായി മാറാൻ തുടങ്ങുന്നു.

ഏതൊരു നിമിഷത്തേയും,ഒരു happening ആയി അനുഭവിക്കാൻ ശ്രമിക്കുക. രസകരമായ ഒരു സംഗതിയാണത്. തീർത്തും ആസ്വാദ്യകരമായത്. രാവിലെ ചായയും ഫോണുമായി ഇരിക്കുമ്പോൾ, തൊട്ടടുത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നവയെ കൗതുകപൂർവ്വം അറിയുക മാത്രം ചെയ്യുക - ചുമരിലോ മുറ്റത്തോ വരിവരിയായി കടന്നുപോകുന്ന കരിയുറുമ്പുകൾ, എവിടെനിന്നോ വന്നു വീഴുന്ന കാക്ക കരച്ചിൽ, ഗെയ്റ്റിൽ പത്രം വീഴുന്ന ഒച്ച, പതുക്കെപ്പതുക്കെ തിരക്ക് വർദ്ധിച്ചുവരുന്ന വഴിനിരത്തുകൾ, അടുക്കളയിലെ ധൃതികൾ, കുട്ടികളുടെ ബഹളങ്ങൾ എന്നിങ്ങനെ happenings നെ ഒരല്പം ശ്രദ്ധിക്കാൻ തുടങ്ങുക. അപ്പോൾ അതിനടുത്ത പടിയും മറ്റൊരു happening ആയി അനുഭവിക്കാൻ നമുക്ക് എളുപ്പമാകും- ചായ കുടിച്ചുകൊണ്ട് വാട്ട്സാപ്പിൽ സന്ദേശമയക്കുന്ന ഈ ഞാൻ, പത്രവാർത്തകളിൽ ചിലതിൽ അരിശം കൊള്ളുകയും ചിലതിൽ സന്തോഷിക്കുകയും ചെയ്യുന്ന ഞാൻ, ഇറങ്ങാറായല്ലോ എന്നോർത്ത് ധൃതി പിടിച്ച് തയ്യാറാവുകയും പലതും മറന്നതിന്റെ പേരിൽ അരിശം കൊള്ളുകയും ചെയ്യുന്ന ഞാൻ എന്നിങ്ങനെ ...



ജീവിക്കുക എന്ന പ്രമുഖമായ ഒരു കൃത്യം നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ഒരു കർത്താവ് (doer) എന്ന നിലയിൽ നിന്നും മറ്റു പല ഇലയനക്കങ്ങൾക്കുമൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു happening എന്ന് അനുഭവിക്കാൻ തുടങ്ങുന്നതോടെ 'ഞാൻ' എന്നതിന്റെ ചുറ്റുവാരങ്ങളും വിസ്തൃതമാവാൻ തുടങ്ങും. തനിക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നവ എന്നതിൽ നിന്നും വ്യത്യസ്തമായി തനിക്കൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്നവയെന്നോ, മറ്റുള്ളവക്കൊപ്പം സംഭവിച്ചുകൊണ്ടിരിക്കുന്ന 'ഞാൻ' എന്നോ അനുഭവിക്കാൻ തുടങ്ങും. 

ഇവയൊക്കെയും വിശേഷപ്പെട്ട ഏതെങ്കിലും സാധനയായോ ഗൗരവമേറിയ ആത്മീയ പരിശീലനമായോ ചെയ്തുപോരേണ്ടതല്ല. അങ്ങനെ സമീപിച്ചാൽ ചെയ്തികളൊക്കെയും കൃത്രിമമാവുകയേയുള്ളൂ. തന്റെ ചെയ്തികൾക്കൊന്നിനും യാതൊരു മാറ്റവും വരുത്താതെ, സ്വാഭാവിക ദിനചര്യകളോടൊപ്പം ചേർത്തുപോരുന്ന ഒരു കൗതുകം. അത്രയേ വേണ്ടൂ. സകലതിനെയും ഒരു happening ആയി അനുഭവിക്കാൻ തുടങ്ങുമ്പോൾ, അപ്പോൾ മാത്രമാണ്, ഒരു പ്രവൃത്തിയിൽ പൂർണ്ണ സ്വതന്ത്രനായി ഏർപ്പെടാൻ സാധിക്കുന്നത്. എത്രത്തോളം പൂർണ്ണതയോടെ ഒരു പ്രവൃത്തിയിൽ മുഴുകാൻ സാധിക്കുന്നുവോ, ജീവിത സന്ദർഭങ്ങളെ അത്രയും ആഴത്തിൽ ‘happenings’ എന്ന് അറിഞ്ഞുകൊണ്ടിരിക്കാൻ കഴിയും. 


'Just another happening' എന്ന് അറിയാത്തപ്പോഴൊക്കെയും നാം നമ്മെത്തന്നെ, നമ്മുടെ ഈ മനോ-ശരീര വ്യവസ്ഥയെ,  അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്- interferring. ഈ അലോസരം ഇല്ലാതിരിക്കുമ്പോഴാണ് നമ്മുടെ അവസ്ഥയെ നാം ആരോഗ്യകരമെന്നോ സ്വസ്ഥമെന്നോ ആനന്ദപൂർണ്ണമെന്നോ പറഞ്ഞുപോരുന്നത്. അതുകൊണ്ടാണ് ശരിക്കും ആരോഗ്യമുള്ള അവസ്ഥയിൽ നാം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാതിരിക്കുന്നത്. ആരോഗ്യത്തെ പ്രതിയുള്ള ആകുലതകൾ ഉണ്ടാവുന്നത് ആരോഗ്യമില്ലാത്തപ്പോൾ മാത്രമാണ്. നമ്മുടെ പക്ഷത്തുനിന്നുള്ള അലോസരങ്ങളില്ലാതാവുമ്പോൾ, ശാരീരികമായ അസുഖങ്ങളോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവില്ലെന്നല്ല. Happenings-ന്റെ വലിയ ധാരയോട് ചേർത്തുകൊണ്ട് അസുഖങ്ങളേയും നോക്കിക്കാണാൻ സാധിക്കും. അതിനോട് കൂടുതൽ സുതാര്യമായി സംവദിക്കാൻ സാധിക്കും. നമുക്ക് വേദനയുണ്ടായെന്നു വരും, അത് നമുക്ക് ഒരു ദുരിതമായേക്കില്ല - misery.


ജീവിതത്തെ ഒരു happening എന്ന് നാം നോക്കിക്കണ്ടാലും ഇല്ലെങ്കിലും അതൊരു happening മാത്രമാണെന്നതാണ് വസ്തുത. നമ്മുടെ നോക്കിക്കാണൽ ജീവിതത്തിന്റെ ഗതിവിഗതികളെ കാര്യമായി സ്വാധീനിച്ചെന്ന് വരില്ല. പ്രത്യക്ഷത്തിൽ സംഗതികളൊക്കെയും അവയുടെ വഴിക്ക് പൊയ്‌ക്കൊണ്ടിരിക്കും. എന്നാൽ പശ്ചാത്തലത്തിൽ സംഭവിക്കുന്ന നമ്മുടെ ഗ്രാഹ്യങ്ങൾ (understanding) സൃഷ്ടിക്കുന്ന അനായാസങ്ങൾ - easiness - ചെറുതല്ല. ZEN ഓർമ്മപ്പെടുത്തിയേടത്തോളം ഭംഗിയായി ഇതേപ്പറ്റി എവിടെയും പറഞ്ഞുകണ്ടിട്ടില്ല:


                                       “If you understand,

                                        things are just as they are .

                                        If you do not understand,

                                        things are just as they are.”